മുല്ലപ്പള്ളിക്കും അതൃപ്തി ; രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അതൃപ്തിയെ തുടര്‍ന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വിട്ടുനില്‍ക്കുന്നു. ഉന്നയിച്ച പരാതികള്‍ പരിഹരിക്കാത്തതിലാണ് മുല്ലപ്പള്ളിക്ക് അതൃപ്തി. തന്നെ പല പരിപാടികളും അറിയിക്കുന്നില്ലെന്ന പരിഭവവും മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ മുല്ലപ്പള്ളി നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിട്ടുനില്‍ക്കല്‍. യോഗത്തില്‍ മുതിര്‍ന്ന നേതാവ് പി.ജെ കുര്യനും കെ.വി തോമസും പങ്കെടുക്കുന്നില്ല. വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്. കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പി.ജെ കുര്യന്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിക്കെതിരെ ഇന്നലെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതിന് ശേഷമാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നിന്ന് പി.ജെ കുര്യന്‍ വിട്ടുനില്‍ക്കുന്നത്. ഇക്കാര്യം രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ചയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പി.ജെ കുര്യന്റെ തീരുമാനം. രാഹുല്‍ ഗാന്ധി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയ ആളാണെന്നായിരുന്നു വിമര്‍ശനം. പാര്‍ട്ടി അധ്യക്ഷനല്ലാത്ത ഒരാള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധി ആശ്രയിക്കുന്നത് ഒരു കോക്കസിനെ മാത്രമാണ്. രാഹുല്‍ അല്ലാതെ മറ്റൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും പി.ജെ കുര്യന്‍ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...