തുഞ്ചത്ത് എഴുത്തച്ഛന്‍റെ പ്രതിമ തിരൂരിൽ സ്ഥാപിക്കണം : കെ. സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്‍റെ പ്രതിമ അദ്ദേഹത്തിന്‍റെ ജന്മനാടായ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തത് മതമൗലികവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ എഴുത്തച്ഛന്‍റെ പ്രതിമ അടുത്ത കര്‍ക്കടകത്തിന് മുമ്പ്ബി .ജെ.പി തുഞ്ചന്‍ പറമ്പില്‍ സ്ഥാപിക്കും. പ്രതിമ യാഥാര്‍ഥ്യമാക്കുന്നതിന്​ സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖരുടെ പിന്തുണ തേടുമെന്നും​ ആവശ്യമെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗത്തിനു ശേഷം കെ. സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു.

സസ്​പെന്‍ഷനു​ ശേഷം തിരി​ച്ചെടുത്ത ശ്രീരാം വെങ്കിട്ടരാമനെ ഒരു പദവിയിലും ഇരുത്തില്ല എന്ന്​ പറയുന്നതിന്​ പിന്നിലെ യുക്തി മനസ്സിലാകുന്നില്ല. ഒരു വിഭാഗത്തിന്‍റെ മാത്രം പിടിവാശിക്ക്​ സര്‍ക്കാര്‍ നിന്നുകൊടുക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അട്ടപ്പാടി മധു വധക്കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ബി.ജെ.പി എതിര്‍ക്കും. പാര്‍ട്ടി ഇതു സംബന്ധിച്ച്‌ കേന്ദ്ര പട്ടികവര്‍ഗ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തും. സഹകരണ മേഖലയെ രക്ഷിക്കുന്നതിനായി ആഗസ്റ്റ്​ 20ന്​ സെക്രട്ടേറിയറ്റിനു​ മുന്നില്‍ സത്യഗ്രഹം നടത്തും.സംസ്ഥാന ഭാരവാഹി യോഗം പ്രഭാരി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ഒ. രാജഗോപാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്‍, എം.ടി. രമേശ്, പി. സുധീര്‍ എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...