മണിപ്പൂരില്‍ സംഘര്‍ഷo ; 5 ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

മണിപ്പൂര്‍: മണിപ്പൂരില്‍ അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചു. സ്പെഷ്യല്‍ സെക്രട്ടറി (ആഭ്യന്തര) എച്ച്‌ ഗ്യാന്‍ പ്രകാശ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കി.ചില സാമൂഹിക വിരുദ്ധര്‍ പൊതുജനങ്ങളുടെ വികാരം ഇളക്കിവിടുന്ന വിദ്വേഷ പ്രസംഗങ്ങള്‍ പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ഇത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ഫുഗ്കാചാവോ ഇഖാങ്ങില്‍ 4 പേര്‍ ചേര്‍ന്ന് ഒരു വാഹനത്തിന് തീയിട്ടു. ഇത് സാമുദായിക സംഘര്‍ഷം വര്‍ധിച്ചതായി കാണിച്ചുകൊണ്ട് വിഷ്ണുപൂര്‍ ജില്ലയിലെ പോലീസ് സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് സ്പെഷ്യല്‍ സെക്രട്ടറിയുടെ ഉത്തരവ്. വിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളില്‍ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം മുതല്‍ രണ്ട് മാസത്തേക്ക് ഈ ഉത്തരവ് നിലവില്‍ വന്നു.

ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ മണിപ്പൂര്‍ (ATSUM) വെള്ളിയാഴ്ച ദേശീയ പാതകളില്‍ അനിശ്ചിതകാല സാമ്പത്തിക ഉപരോധ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മണിപ്പൂര്‍ (ഹില്‍ ഏരിയ) സ്വയംഭരണ ജില്ലാ കൗണ്‍സില്‍ ബില്‍ 2021 നിയമസഭയില്‍ അവതരിപ്പിക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടന ആവശ്യപ്പെടുന്നു. താഴ്‌വര പ്രദേശങ്ങളുടെ വികസനത്തിന് ഇത് കൂടുതല്‍ സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണം നല്‍കുമെന്ന് ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ മണിപ്പൂര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...