റാന്നിയിൽ അടച്ചിട്ട വീട്ടിൽ നിന്നും മ്ലാവിന്റെ കൊമ്പുകളും ഈട്ടി തടിയും പിടിച്ചു ; സംഭവം മുക്കിയത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : റാന്നിയിൽ അടച്ചിട്ട വീട്ടിൽ നിന്നും മ്ലാവിന്റെ കൊമ്പുകളും ഈട്ടി തടിയും പിടിച്ചു. വടശ്ശേരിക്കര പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കരിമ്പനാംകുഴിയിയില്‍ പ്ലാംപറമ്പില്‍ ഈശോ ഈശോയുടെ വീട്ടില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്. റാന്നി കരികുളം ഫോറസ്റ്റ് സ്റ്റേഷനില്‍ ലഭിച്ച രഹസ്യ വിവരത്തിനെ തുടര്‍ന്നാണ്‌ റെയിഡ് നടന്നത്.

കഴിഞ്ഞ 13 വര്‍ഷമായി അടച്ചിട്ട വീടാണിത്. മൂന്നര ഏക്കര്‍ സ്ഥലത്തിന് നടുവിലാണ് ഈ വീട്. ഉടമകള്‍ അമേരിക്കയിലാണ്. ബന്ധുവായ ഒരാളാണ് ഇത് ഇപ്പോള്‍ നോക്കി നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുക്കി വെക്കുകയായിരുന്നു. വന്‍തുക പിഴയായി ഈടാക്കാമെന്നതുകൊണ്ടുതന്നെ അഴിമതിക്കുള്ള വഴിയും ഇതില്‍ ഉണ്ടായിരുന്നു.

പല വീടുകളിലും വർഷങ്ങൾ ആയി പഴക്കമുള്ള മ്ലാവിന്റെ കൊമ്പുകൾ സൂക്ഷിച്ചിട്ടുണ്ട്. പണ്ട് കാലത്ത് ഇതൊന്നും നിയമവിരുദ്ധമല്ലായിരുന്നു. എന്നാൽ കഴിഞ്ഞ കാലത്താണ് മൃഗങ്ങളുടെ കൊമ്പുകളും അസ്ഥികളും മറ്റും പ്രദർശിപ്പിക്കുന്നത്  നിയമവിരുദ്ധമായത്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് നല്‍കാതെ രഹസ്യമാക്കി വെക്കുകയായിരുന്നു. ഇതിനിടയില്‍ ചില ഒത്തുതീര്‍പ്പ് ചര്‍ച്ചകളും രഹസ്യമായി പുറത്തു നടക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...