പെരുവണ്ണാമുഴിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ വിട്ടുകിട്ടാൻ കുടുംബം സ്വർണക്കടത്ത് സംഘത്തിന് പണം നൽകി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പെരുവണ്ണാമുഴിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ഇര്‍ഷാദ്‌നെ വിട്ട് കിട്ടാന്‍ കുടുംബം സ്വര്‍ണക്കടത്ത് സംഘത്തിന് പണം നല്‍കി. ഇര്‍ഷാദ് മരിച്ച വിവരം മറച്ചു വെച്ചാണ് സ്വര്‍ണക്കടത്ത് സംഘം പണം വാങ്ങിയത്. ആദ്യം അമ്പതിനായിരം രൂപയും പിന്നീട് പത്ത് ലക്ഷം രൂപയും കുടുംബം നല്‍കി. സ്വര്‍ണക്കടത്ത് സംഘത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വാലിഹ് ജൂലൈ 30 ന്ന് ഇര്‍ഷാദിനെ വിട്ട് നല്‍കാന്‍ പണം ആവശ്യപെടുന്ന ശബ്ദ രേഖയാണ് പുറത്ത് വന്നത്. പണം നല്‍കുന്നതിനിടെ പല വാര്‍ത്തകള്‍ വരുമെന്നും അതിന് പിറകെ പോകരുതെന്നും സ്വാലിഹ് ബന്ധുക്കള്‍ക്ക് താക്കീത് നല്‍കുന്നുണ്ട്.

ബാങ്ക് വഴി കുടുംബം ആദ്യം അമ്പതിനായിരം രൂപ സ്വാലിഹ് ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് അയച്ചു നല്‍കിയിരുന്നു. പിന്നീട് പത്ത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇര്‍ഷാദിനെ വിട്ട് നല്‍കുമെന്ന് ഉറപ്പ് നല്‍കിയതോടെ ഈ തുക ദുബായില്‍ വച്ച്‌ സുഹൃത്തുക്കള്‍ വഴി കൈമാറി.എന്നാല്‍ വീണ്ടും അറുപത് ലക്ഷം രൂപ ആവശ്യപെടുകയായിരുന്നു വെന്ന് കുടുംബം പറയുന്നു. പണം നല്‍കിയ ശേഷമാണ് ഇര്‍ഷാദ് മരിച്ചെന്ന വിവരം പോലിസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിനിടെ ദുബായില്‍ വെച്ച്‌ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചകണ്ണൂര്‍ സ്വദേശി ജസീലിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...