ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ പ്രതിക്ക് മതഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ പ്രതിക്ക് മതഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കെ.സുരേന്ദ്രന്‍.കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ ഈ കുറ്റകൃത്യം വെറും നരബലിയല്ല. ഇതിനു പിന്നില്‍ തീവ്രവാദ സംഘടനാ സ്വാധീനം ഉണ്ടെന്ന് ബിജെപി വിശ്വസിക്കുന്നു.നരബലിയെ കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണം. അത്യന്തം ക്രൂരമായ സംഭവമാണിത്. ഇതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകനാണെന്നതു സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. മതഭീകരവാദികളുടെ ശൈലിയില്‍ നടന്ന കൊലപാതകമാണിത്. അത്തരം ശക്തികളുണ്ടെങ്കില്‍ അവരെ പുറത്തെത്തിക്കണം. ലോകത്തിന് മുന്‍പില്‍ നാടിന്റെ പ്രതിഛായ തകര്‍ന്നു.

പ്രതി മുഹമ്മദ് ഷാഫിയെ കുറിച്ച്‌ മനസ്സിലായ കാര്യങ്ങള്‍ തുറന്നുപറയാന്‍ പൊലീസ് തയാറാകണം. മനുഷ്യമനസ്സാക്ഷിയെ നടുക്കിയ നരബലിയാണിത്. ഈ സംഭവം കേരള സമൂഹത്തെ ഇരുത്തിച്ചിന്തിപ്പിക്കണം.
ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകനും സിപിഎം നേതാവുമാണ് ഒരു പ്രതി. ഭരണകക്ഷിയും അവരുടെ നേതാവും ശരിയായ അഭിപ്രായം പറയാന്‍ തയാറാകാത്തത് എന്തുകൊണ്ടാണ്?
സിപിഎം എന്തുകൊണ്ടാണു പ്രതി ഭഗവല്‍ സിങ്ങിനെതിരെ നടപടി എടുക്കാത്തത്? കേരളത്തിന് പുറത്തായിരുന്നു ഇത്തരമൊരു സംഭവമെങ്കില്‍ എങ്ങനെയാകുമായിരുന്നു ഇവിടുത്തെ പ്രതികരണങ്ങള്‍? നമ്മുടെ നാട്ടിലെ സാംസ്കാരിക നായകര്‍ എവിടെ പോയി? അര്‍ബന്‍ നക്സലുകളും മെഴുകുതിരി പ്രകടനങ്ങളും എവിടെയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...