ആലപ്പുഴ: കോഴിക്കോട് സ്കൂള്‍ കലോത്സവ സ്വാഗതഗാനം ഒരു മതത്തിനെതിരാണെന്ന് പറഞ്ഞ മുഹമ്മദ് റിയാസ് ലക്ഷ്യമിടുന്നത് വര്‍ഗീയ ധ്രുവീകരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വാഗതഗാനത്തില്‍ ഒരു വര്‍ഗീയതയുമില്ല. സംഘടാകസമിതി റിയാസിന്റെ പാര്‍ട്ടിക്കാരായിരുന്നല്ലൊ. വര്‍ഗീയതയുണ്ടെങ്കില്‍ എന്തുകൊണ്ട് അത് അപ്പോള്‍ തടഞ്ഞില്ല.
കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ സ്വപ്നം കാണുന്നവര്‍ വര്‍ഗീയത അവസരമാക്കുകയാണ്. ഇടതുമുന്നണിക്ക് അടുത്തത് ഒരു മുസ്ലിം മുഖ്യമന്ത്രി വേണമെന്ന നിലപാടാണുള്ളത്. മുസ്ലിംലീഗിന്റെ മെഗാഫോണാണ് റിയാസെന്നും ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു. കലോത്സവത്തിന്റെ ഭക്ഷണത്തില്‍ പോലും വര്‍ഗീയ വിഷം കലര്‍ത്താന്‍ ചിലര്‍ ശ്രമിച്ചതു കൊണ്ടാണ് പഴയിടം മോഹനന്‍ നമ്പൂതിരിക്ക് ഇനി കലോത്സവത്തിന് ഭക്ഷണമൊരുക്കില്ലെന്ന പ്രഖ്യാപനം നടത്തേണ്ടി വന്നതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ തന്നെയാണ് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഭക്ഷണ വിവാദമുണ്ടാക്കിയതെന്നും ആലപ്പുഴയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഭരണകക്ഷി നേതാക്കള്‍ പച്ചയായ വിഭാഗീയതയുണ്ടാക്കി കലോത്സവത്തിന്റെ നിറംകെടുത്തി. ഭക്ഷണത്തിന്റെ പേരില്‍ പോലും വര്‍ഗീയത ഇളക്കിവിടുന്ന പ്രചരണമാണ് സിപിഎം നേതാക്കളും സഹയാത്രികരും നടത്തിയത്. പച്ചക്കറി ഏതെങ്കിലും മതത്തിന്റേതല്ലെന്ന് ഇവര്‍ മനസിലാക്കണം. പഴയിടത്തിനെ ഇടതുപക്ഷക്കാര്‍ ജാതീയമായി അവഹേളിച്ചതിനെ വിദ്യാഭ്യാസ മന്ത്രി പോലും ശരിവെച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണം കഴിച്ച് ആളുകള്‍ മരിക്കുകയാണ്. ഇതൊന്നും പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഭക്ഷ്യസുരക്ഷ ഒരുക്കുന്നതിന് ഒരു മുന്‍കരുതലുമെടുക്കാത്ത സര്‍ക്കാരാണ് കലോത്സവത്തില്‍ നോണ്‍വെജ് വിളമ്പണമെന്ന അനാവശ്യ വിവാദമുണ്ടാക്കുന്നത്. ബിജെപിയുടെ ബഹുജന പിന്തുണയ്ക്ക് തുരങ്കം വെക്കാനാണ് ചില മാദ്ധ്യമങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് പാര്‍ട്ടി വിരുദ്ധ വാര്‍ത്തകള്‍ വരുന്നത്. പാര്‍ട്ടിയെ ആര് നയിക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രനേതൃത്വമാണ്. ബിജെപി ഒരു വ്യക്തി അധിഷ്ഠിത പാര്‍ട്ടി അല്ല. ഞാന്‍ പാര്‍ട്ടിയുടെ ഒരു എളിയ പ്രവര്‍ത്തകന്‍ മാത്രമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































