തൃശൂരിലെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കൊണ്ടുവന്ന മൂന്നര കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ തൃശൂരിലെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കൊണ്ടുവന്ന മൂന്നര കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അങ്ങനെയൊരു വാര്‍ത്ത വായിച്ചിരുന്നെന്നും എന്നാല്‍ സംഭവത്തില്‍ ബിജെപിക്ക് റോള്‍ ഒന്നും ഇല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് സുരേന്ദ്രന്‍ നല്‍കിയ മറുപടി ഇങ്ങനെ – ”എനിക്ക് അറിയില്ല. ദേശീയപാര്‍ട്ടിയുടെ പണമാണ് നഷ്ടപ്പെട്ടതെന്ന വാര്‍ത്ത വായിച്ചിരുന്നു. അത് ഏത് ദേശീയ പാര്‍ട്ടിയാണെന്ന് അറിയില്ല. ബിജെപിക്ക് പണം നഷ്ടപ്പെട്ടിട്ടില്ല എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനിടെ ഒരു ദേശീയ പാര്‍ട്ടി, തങ്ങളുടെ തൃശൂരിലെ പ്രമുഖ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എത്തിച്ച മൂന്നര കോടി രൂപ വാഹനാപകടം സൃഷ്ടിച്ച് തട്ടിയെടുത്തുവെന്നാണ് ആക്ഷേപം. ഈ ദേശീയ പാര്‍ട്ടിയുടെ ജില്ലാ നേതാവിന്റെ അറിവോടെയാണ് പണം തട്ടിയത്. പണം നഷ്ടപ്പെട്ട വ്യക്തി എറണാകുളത്തേക്ക് ഭൂമിയിടപാടിനായി കൊണ്ടുപോയ 25 ലക്ഷം രൂപ നഷ്ടമായെന്നു ചൂണ്ടിക്കാട്ടിയാണ് കൊടകര പോലീസില്‍ പരാതി നല്‍കിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരിങ്ങാലക്കുടയില്‍ നിന്നും വാഹനം കണ്ടെത്തിയെങ്കിലും പണത്തെക്കുറിച്ച് വിവരം ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തുക 25 ലക്ഷം അല്ലെന്നും 3.5 കോടിയാണെന്നും അറിയുന്നത്.

ഏപ്രില്‍ മൂന്നിനാണ് സംഭവം നടന്നത്. കോഴിക്കോട്ടു നിന്നും തൃശൂരില്‍ പണവുമായി എത്തിയ വാഹനം അവിടെ പണം കൊടുക്കാതെ എറണാകുളത്തേക്ക് വിടുകയായിരുന്നു. എറണാകുളത്ത് പണം നല്‍കിയാല്‍ മതിയെന്ന് തൃശൂരിലെ ജില്ലാ ഭാരവാഹിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വാഹനം എറണാകുളത്തേക്ക് തിരിച്ചത്. എന്നാല്‍ ഈ വാഹനത്തെ മറ്റൊരു വാഹനം പിന്തുടര്‍ന്നു. പാലിയേക്കര ടോള്‍ പ്ലാസയില്‍ പിന്തുടരുന്ന വാഹനത്തിന്റെ ചിത്രം പതിഞ്ഞിരുന്നു. തുടര്‍ന്ന് കൊടകര മേല്‍പ്പാലം പിന്നിട്ടതോടെ പിന്നാലെയെത്തിയ വാഹനം മുമ്പില്‍ പണവുമായി പോയ വാഹനത്തില്‍ ഇടിക്കുകയും തുടര്‍ന്ന് പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ പണമടങ്ങിയ വാഹനവുമായി രക്ഷപെടുകയായിരുന്നു. തൃശൂരില്‍ ശക്തമായ മത്സരം നേടിരുന്ന സ്ഥാനാര്‍ത്ഥിക്ക് അവസാന ദിവസങ്ങളില്‍ ചെലവഴിക്കാനാണ് പണം എത്തിച്ചത്. പണം കിട്ടാതായതോടെ സ്ഥാനാര്‍ത്ഥി കടുത്ത പ്രതിസന്ധി അവസാന ദിവസങ്ങളില്‍ നേരിട്ടിരുന്നു. ഈ പാര്‍ട്ടിയുടെ ജില്ലാ നേതാവിന്റെ നേതൃത്വത്തിലാണ് പണം കൈവശപ്പെടുത്തിതെന്നാണ് സംശയം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...