Wednesday, May 15, 2024 2:26 pm

ഒരുമാസം പിന്നിട്ടപ്പോള്‍ വരുമാനം 3,01,62,808 രൂപ ; കെ – സ്വിഫ്റ്റ് പദ്ധതി വന്‍ വിജയമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും അടുത്തായി നടപ്പിലാക്കിയ കെ – സ്വിഫ്റ്റ് പദ്ധതി വന്‍ വിജയമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സംസ്ഥാന, അന്തര്‍ – സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്പിലാക്കിയ സ്വപ്നപദ്ധതിയാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്ര. പദ്ധതി ആരംഭിച്ച്‌ ഒരുമാസം പിന്നിട്ടപ്പോള്‍ വരുമാനം 3,01,62,808 രൂപയില്‍ എത്തിയെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. 549 ബസുകള്‍ 55775 യാത്രക്കാരുമായി നടത്തിയ 1078 യാത്രകളില്‍ നിന്നാണ് ഈ തുക ലഭിച്ചത്. ഒരു മാസം പിന്നിടുമ്പോള്‍ സ്വിഫ്റ്റ് ബസ് പദ്ധതി വന്‍ വിജയത്തോടെ മുന്നേറുന്നത് സര്‍ക്കാരിനും കെഎസ്‌ആര്‍ടിസിക്കും പൊതുജനങ്ങള്‍ക്കും വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്നും മന്ത്രി അറിയിച്ചു.

ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് സ്വിഫ്റ്റ് ബസ് വലിയ ആശ്വാസമാണ്. സീസണ്‍ സമയങ്ങളില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കൂടുതല്‍ എണ്ണം സ്വിഫ്റ്റ് ബസും ട്രിപ്പുകളുടെ എണ്ണം കൂട്ടുന്നതും കെ എസ് ആര്‍ ടി സി ആലോചിക്കുന്നുണ്ട്. എസി സീറ്റര്‍, നോണ്‍ എസി സീറ്റര്‍, എസി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുളള സ്വിഫ്റ്റ് ബസുകളാണ് സംസ്ഥാനത്തിന് പുറത്തും അകത്തും സര്‍വീസ് നടത്തുന്നത്. നോണ്‍ എസി വിഭാഗത്തില്‍ 17 സര്‍വീസും എസി സീറ്റര്‍ വിഭാഗത്തില്‍ 5 സര്‍വീസും, എസി സ്ലീപ്പര്‍ വിഭാഗത്തില്‍ 4 സര്‍വീസുകളുമാണ് ദിനംപ്രതിയുള്ളത്. കോഴിക്കോട് – ബംഗളൂരു രണ്ട് ട്രിപ്പും, കണിയാപുരം – ബംഗളൂരു, തിരുവനന്തപുരം – ബംഗളൂരു ഓരോ ട്രിപ്പുമാണ് സ്വിഫ്റ്റ് എസി സ്ലീപ്പര്‍ ബസ് ഒരു ദിവസം ഓടുന്നത്.

എസി സീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട് – ബംഗളൂരു, തിരുവനന്തപുരം – പാലക്കാട് രണ്ട് വീതം സര്‍വീസും, പത്തനംതിട്ട – ബംഗളൂരു ഒരു സര്‍വീസും നടത്തുന്നുണ്ട്. നോണ്‍ എ സി വിഭാഗത്തില്‍ തിരുവനന്തപുരം – കോഴിക്കോട് മൂന്ന്, തിരുവനന്തപുരം – കണ്ണൂര്‍ ഒന്ന്, നിലമ്പൂര്‍ – ബംഗളൂരു ഒന്ന്, തിരുവനന്തപുരം – പാലക്കാട് ഒന്ന്, തിരുവനന്തപുരം – നിലമ്ബൂര്‍ ഒന്ന്, തിരുവനന്തപുരം – സുല്‍ത്താന്‍ബത്തേരി രണ്ട്, പത്തനംതിട്ട – മൈസൂര്‍ ഒന്ന്, പത്തനംതിട്ട – മംഗലാപുരം ഒന്ന്, പാലക്കാട് – ബംഗളൂരു ഒന്ന്, കണ്ണൂര്‍ – ബംഗളൂരു ഒന്ന്, കൊട്ടാരക്കര – കൊല്ലൂര്‍ ഒന്ന്, തലശ്ശേരി – ബംഗളൂരു ഒന്ന്, എറണാകുളം – കൊല്ലൂര്‍ ഒന്ന്, തിരുവനന്തപുരം – മണ്ണാര്‍ക്കാട് ഒന്ന് എന്നിങ്ങനെ 17 സര്‍വീസാണ് സ്വിഫ്റ്റ് ബസ് ഒരു ദിവസം നടത്തുന്നത്.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാറ്റിലും മഴയിലും വെറ്റിലക്കൃഷി നശിച്ചു

0
പെരുമ്പളം : വേനൽമഴയോടൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ ഒരു കർഷകന്റെ വെറ്റിലക്കൊടികളാകെ നശിച്ചു....

സിനിമാ നിര്‍മാണത്തിന് 2.75 കോടി വാങ്ങി പറ്റിച്ചു ; ജോണി സാഗരിഗ അറസ്റ്റില്‍

0
കൊച്ചി: സിനിമ നിര്‍മാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസില്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശി...

ചേന്നംപള്ളിപ്പുറത്ത് റോഡുപണിത് ജനകീയക്കൂട്ടായ്മ

0
പള്ളിപ്പുറം : ജനകീയക്കൂട്ടായ്മയിൽ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് രണ്ടാംവാർഡിലെ തായംകുളം റോഡിന്റെ ഒന്നാംഘട്ട...

ജീവിതത്തിന്‍റെ ആത്യന്തികമായ സത്യത്തെ തിരിച്ചറിയാൻ മനുഷ്യന് അത്യാവശ്യം വേണ്ടത് വിവേചനബുദ്ധിയാണ് ; പ്രൊഫസര്‍ സരിത...

0
തിരുവൻവണ്ടൂർ : സ്വന്തം ജീവിതത്തിന്‍റെ സത്തും സൗന്ദര്യവും കണ്ടെത്തണമെങ്കിൽ അവസാനഫലം എന്താകുമെന്ന...