തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കാന്‍ ശ്രമം : കെ ടി ജലീല്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ആളാണ് എന്റെ ഉമ്മയുടെ ഉപ്പ. അതിന്റെ പേരില്‍ അദ്ദേഹം 12 കൊല്ലം ജയിലില്‍ അടയ്‌ക്കപ്പെട്ടുവെന്നും ജലീല്‍ ഓര്‍മ്മിക്കുന്നു. വര്‍ത്തമാനകാലത്ത് എന്തുപറയുന്നു എന്നല്ല ആരു പറയുന്നു എന്നാണ് ജനങ്ങള്‍ നോക്കുന്നത്, എന്നെ രാജ്യദ്രോഹിയാക്കാന്‍ ശ്രമിച്ചു ടിക്കറ്റ് വരെ എടുത്തുവെച്ചു എന്നും ജലീല്‍ ആരോപിക്കുന്നു. ആസാദികശ്മീര്‍, ഇന്ത്യന്‍ അധീന കശ്മീര്‍ എന്നീ പരാര്‍മശങ്ങളുടെ പേരില്‍ ജലീലിനെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

കശ്മീര്‍ സന്ദര്‍ശനത്തിന്റെ അനുഭവക്കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചതിലൂടെയാണ് ജലീല്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. ജലീലിന്റെ പരാമര്‍ശത്തിനെതിരെ കേസ്സെടുക്കാനും പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. സൈന്യത്തിനെതിരെയും ഫേസ്ബുക്കിലൂടെ ജലീല്‍ പരാമര്‍ശം നടത്തിയിരുന്നു. എവിടെ നോക്കിയാലും കശ്മീരില്‍ സൈനികരാണെന്നും ഇതു കാരണം കശ്മീരിലെ ജനത ചിരിക്കാന്‍ മറന്നുപോയെന്നുമാണ് ജലീലിന്റെ പരാമര്‍ശം.

ഈ സംഭവങ്ങളില്‍ ജലീലിനെതിരെ സമൂഹത്തിലെ വിവിധ കോണില്‍ നിന്ന് വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് നിയമസഭയില്‍ മറ്റൊരു രസകരമായ സംഭവമുണ്ടായത്. ‘ഇയാള്‍ നമ്മളെ കൊയപ്പത്തിലാക്കും’ എന്ന് ജലീലിനെതിരെ കെ.കെ ശൈലജ ആത്മഗതം പറഞ്ഞത് മൈക്ക് ഓഫാക്കാതെ ആയിരുന്നു. കെ.കെ ശൈലജയുടെ ഈ വാക്കുകളെ മാദ്ധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെ ജലീലിനോടുള്ള സിപിഎംന്റെയും ഇടതുമുന്നണിയുടെയും നിലപാടുകള്‍ വ്യക്തമാവുകയായിരുന്നു. ഈ സാഹചര്യമെല്ലാം കണക്കിലെടുത്താണ് തന്റെ കുടുംബ പശ്ചാത്തലം വ്യക്തമാക്കി ജലീല്‍ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യപേപ്പർ ചോർച്ച : അന്വേഷണത്തിന് പ്രത്യേക കർമസേന രൂപീകരിച്ച് ഡൽഹി പോലീസ്

0
ന്യൂഡൽഹി : പരീക്ഷാ പേപ്പർ ചോർച്ചയും മറ്റ് പരീക്ഷാ സംബന്ധമായ ക്രമക്കേടുകളും...

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം : അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ ; മുഖ്യമന്ത്രിയെ...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ....

ഡീൽ ആരോപണത്തിന് വൈകാരിക മറുപടിയുമായി സോനം വാങ്ചുക്

0
ഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന് പിന്തുണ...

തദ്ദേശ സ്ഥാപനങ്ങളുടെ താക്കീതിന് പുല്ലുവില ; ലോകകപ്പ് ആവേശം കഴിഞ്ഞിട്ടും ഫ്‌ളക്‌സ് ബോര്‍ഡുകൾ നീക്കിയില്ല

0
തൃശൂര്‍: ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശം അവസാനിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിലെ ഭൂരിഭാഗം...