ഓട്ട വീണ പ്ളാറ്റ് ഫോം,​ ഒന്നിനും രണ്ടിനും ഓടണം ; കണ്ണൂര്‍ -മംഗളൂരു പാതയില്‍ തുരുമ്പന്‍ മെമു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : ഏറെ കാലത്തെ മുറവിളിക്കൊടുവില്‍ കണ്ണൂര്‍ -മംഗളൂരു പാതയില്‍ അനുവദിച്ച മെമു യാത്രക്കാര്‍ക്കിപ്പോള്‍ നല്‍കുന്നത് മുട്ടന്‍പണി. തുടക്കത്തില്‍ ഓടിയിരുന്ന പുത്തന്‍ മെമു പിന്‍വലിച്ച റെയില്‍വേ അറുപഴഞ്ചന്‍ ട്രെയിനാണ് ഇപ്പോള്‍ ഓടിക്കുന്നത്. ആദ്യ ആഴ്ച മാത്രമായിരുന്നു പുതിയ ട്രെയിന്‍ ഓടിച്ചത്. ഇപ്പോള്‍ ഓടുന്ന മെമുവിന്റെ കമ്പാര്‍ട്ടുമെന്റിലെ പ്ലാറ്റുഫോം പോലും തുരുമ്പിച്ച്‌ ഓട്ട വീണതാണ്. മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ മദ്ധ്യഭാഗത്തോ, പിറകിലോ ഉള്ള കോച്ചിലേക്ക് പോകണം. രാവിലെയും വൈകുന്നേരവും സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും സാധാരണക്കാരായ യാത്രക്കാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന ട്രെയിനാണ് മെമു. എന്‍ജിന്‍ ഇടയ്ക്കിടെ പണിമുടക്കാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ വലയുകയാണ്.

എന്നും രാവിലെ 7.40 ന് പുറപ്പെട്ട് 10.55 ന് മംഗളുരുവിലെത്തുന്ന വിധമാണ് മെമുവിന്റെ ഓട്ടം ക്രമീകരിച്ചിരുന്നത്. വൈകുന്നേരം 5.05 ന് പുറപ്പെട്ട് 7.32 നാണ് കണ്ണൂരിലെത്തുക.ഇന്നലെ രാവിലെ എന്‍ജിന്‍ തകരാര്‍ കാരണം ഒരു മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ കാസര്‍കോട് എത്തിയത്.പഴയ മംഗളൂരു പാസഞ്ചറിനു പകരമാണ് മെമു ഓടിച്ചത്. ഇതിനായി ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍ നിന്ന് അത്യാധുനിക മെമു റേക്കുകള്‍ പാലക്കാട് എത്തിച്ചിരുന്നു.

മേയ് 26 ന് രാവിലെ 7.40നാണ് കണ്ണൂരില്‍ നിന്നുള്ള ആദ്യ സര്‍വീസ് തുടങ്ങിയത്. അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് സ്‌പെഷല്‍ ആയാണ് മെമു സര്‍വീസ് നടത്തുന്നത്. കണ്ണൂരിനും മംഗളൂരുവിനും ഇടയില്‍ കൂടുതല്‍ ട്രെയിനുകള്‍ മെമു റേക്കിലേക്കു മാറുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും ഇതുവരെയുണ്ടായില്ല. മെമു റേക്കുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം ഡിവിഷനില്‍ പാലക്കാട് മാത്രമാണ് നിലവിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....