അനുരാഗ് ഠാക്കൂറുമായി ചില മാധ്യമ മേധാവികളുടെ കൂടിക്കാഴ്ച : കടുത്ത വിമര്‍ശനവുമായി കെ.ടി ജലീല്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കേന്ദ്രമന്ത്രി അരുനാഗ് ഠാക്കൂര്‍ കോഴിക്കോട്ട് ഏതാനും മാധ്യമ സ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച്‌ വിമര്‍ശനവുമായി കെ.ടി ജലീല്‍ എംഎല്‍എ. യോഗത്തില്‍ ഇടത്, കോണ്‍ഗ്രസ്, മുസ്ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന മാധ്യമ സ്ഥാപനങ്ങളെയും പ്രസിദ്ധീകരണങ്ങളെയും ഒഴിവാക്കിയ കാര്യം മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിച്ചത് ഫാസിസം മീഡിയറൂമുകളിലേക്ക് കടന്നുകയറിയിട്ടുണ്ടെന്നതിന്റെ മികച്ച ഉദാഹരണമാണെന്ന് ജലീല്‍ ഫേസ്ബുക്കില്‍ വിമര്‍ശിക്കുന്നു.

മീഡിയാ റൂമില്‍ മതേതര കുപ്പായമിട്ട് അഭിനയിച്ച്‌ തകര്‍ക്കുന്നവരുടെ ‘തനിനിറം’ വെളിച്ചെത്തുവന്നു. അവരുടെ അടിമ മനോഭാവം വ്യക്തമായി. അടിയന്തരാവസ്ഥക്കാലത്ത് മുട്ടുകുത്താന്‍ പറഞ്ഞപ്പോള്‍ നിലത്തിഴഞ്ഞ മാധ്യമങ്ങളെ കുറിച്ച്‌ കേട്ടിട്ടുണ്ട്. എന്നാല്‍ മോദി കാലത്ത് കുനിയാന്‍ പറഞ്ഞപ്പോള്‍ ഭരണകൂടങ്ങളുടെ കാല് നക്കുന്ന മാധ്യമങ്ങളെയാണ് നാം കാണുന്നതെന്നും ജലീല്‍ വിമര്‍ശിച്ചു.

ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കുനിയാന്‍ പറഞ്ഞപ്പോള്‍ കാല് നക്കിയവര്‍!
കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത മീഡിയാ നടത്തിപ്പുകാരുടെ യോഗത്തില്‍നിന്ന് ഇടതുപക്ഷ മാധ്യമങ്ങളെയും വലതു വിരുദ്ധ മീഡിയകളെയും മുസ്ലിം സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളെയും കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണങ്ങളെയും ഒഴിവാക്കിയ കാര്യം മുഖ്യധാരാ വലതുപക്ഷ മാധ്യമങ്ങള്‍ തമസ്‌കരിച്ചത് ഫാസിസം എത്രമാത്രം മീഡിയാ റൂമുകളിലേക്ക് കടന്നുകയറി എന്നതിന്റെ മികച്ച ഉദാഹരണമാണ്.

വര്‍ഗസ്വഭാവം ഇല്ലാത്ത അതിസങ്കുചിതന്മാരാണ് തങ്ങളെന്ന് യോഗത്തില്‍ പങ്കെടുത്ത സംഘമിത്ര മാധ്യമങ്ങള്‍ സംശയലേശമന്യേ തെളിയിച്ചു.
‘ഠാക്കൂര്‍ജി, മാധ്യമങ്ങളെ വിളിക്കുമ്ബോള്‍ താങ്കള്‍ കാണിച്ച വിവേചനത്തില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു’ എന്ന് ഒരാള്‍ പറഞ്ഞിരുന്നെങ്കില്‍ കേരളം സാമൂഹ്യ-ഭരണ രംഗങ്ങളില്‍ മാത്രമല്ല ജേര്‍ണലിസ മേഖലയിലും ഇന്ത്യക്ക് വാഴിക്കാട്ടിയാണെന്ന വലിയൊരു സന്ദേശം നല്‍കാന്‍ സാധിക്കുമായിരുന്നു.

മീഡിയാ റൂമുകളിലിരുന്ന് മതേതര കുപ്പായമിട്ട് അഭിനയിച്ച്‌ തകര്‍ക്കുന്നവരുടെ ‘തനിനിറം’ വെളിപ്പെടാന്‍ അവരുടെ അടിമ മനോഭാവം സഹായകമായി. അടിയന്തരാവസ്ഥക്കാലത്ത് മുട്ടുകുത്താന്‍ പറഞ്ഞപ്പോള്‍ നിലത്തിഴഞ്ഞ മാധ്യമങ്ങളെ കുറിച്ച്‌ നാം കേട്ടിട്ടുണ്ട്. എന്നാല്‍ മോദീ കാലത്ത് കുനിയാന്‍ പറഞ്ഞപ്പോള്‍ ഭരണകൂടങ്ങളുടെ കാല് നക്കുന്ന മാധ്യമങ്ങളെയാണ് നാം കാണുന്നത്.
ബോംബെയിലെ മാധ്യമ പ്രവര്‍ത്തകന്‍ സുബൈര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകരായ ടീസ്റ്റ സെത്തല്‍വാദും ആര്‍ ബി ശ്രീകുമാറും കല്‍തുറുങ്കില്‍ അടക്കപ്പെട്ടപ്പോഴും വലതുമാധ്യമങ്ങള്‍ പുലര്‍ത്തിയ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ നയം’ അത്യന്തം ഭീതിതമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...

രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം...

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....