കനത്ത മഴ ; കക്കയം ഡാം തുറന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ഇതിന്റെ ഫലമായി അണക്കെട്ടുകളിലേക്ക് ഒഴുകി എത്തുന്ന ജലത്തിന്റെ അളവും കൂടുന്നു. സംസ്ഥാനത്തെ കെ എസ് ഇ ബി അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. ഇക്കഴിഞ്ഞ ഒരാഴ്ച കൊണ്ട് കനത്ത മഴ പെയ്ത സാഹചര്യത്തില്‍ അണക്കെട്ടുകളിലേക്ക് 8% വെള്ളം അധികമായി ഒഴുകി എത്തി എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കെ എസ് ഇ ബി അണക്കെട്ടുകളിലെ 41 ശതമാനം വെള്ളമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

കനത്ത മഴ പെയ്തു തുടങ്ങിയ സാഹചര്യത്തില്‍ കേരളത്തില്‍ വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടുണ്ട്. 65.95 ദശലക്ഷം യൂണിറ്റാണ് കേരളത്തിലെ ഈ മാസത്തെ ശരാശരി വൈദ്യുതി ഉപയോഗം എന്നത്. ഇത് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്‌ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

75.31 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു ജൂണ്‍ മാസത്തില്‍ കേരളത്തില്‍ ഉപയോഗിച്ചത്. കനത്ത മഴ പെയ്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നു. രണ്ടടി ഉയര്‍ന്ന 2349.20 അടിയായാണ് നില നില്‍ക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരമാണ് ഇത്. അതേസമയം, കഴിഞ്ഞവര്‍ഷം, 2353.48 അടി വെള്ളം ഉണ്ടായിരുന്നതാണ് റിപ്പോര്‍ട്ട്. വടക്കന്‍ കേരളത്തിലും മഴ ശക്തമായി തുടരുകയാണ്. ഇന്നലെ കോഴിക്കോട് ജില്ലയില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ, നിരവധി നാശനഷ്ടങ്ങളും ഉണ്ടായി.

9 വീടുകള്‍ ഇന്നലെ തകര്‍ന്നതോടെ ഇക്കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കോഴിക്കോട് ജില്ലയില്‍ മാത്രം തകര്‍ന്ന വീടുകളുടെ എണ്ണം 44 ആയി ഉയര്‍ന്നു. കക്കയം ഡാമിന്റെ ഷട്ടറുകള്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ 5 സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ ഡാമിന് സമീപത്തുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്നത് നിര്‍ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...