കെ. റൈസ് വിതരണ പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വിതരണം സംസ്ഥാനത്ത് സജീവമായതോടെ കെ.റൈസ് എന്ന പേരിൽ ബദൽ വിതരണ പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കും. രൂപരേഖയടക്കം തയ്യാറാക്കി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ സിവിൽ സപ്ലൈസ് ഡയറക്ടർ, സപ്ലൈകോ എം.ഡി., ഭക്ഷ്യവകുപ്പ് സെക്രട്ടറി എന്നിവരോട് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു. ഭാരത് അരിയുമായി വാഹനങ്ങൾ എത്തിയ കേന്ദ്രങ്ങളിലെല്ലാം അതു വാങ്ങാൻ വൻ തിരക്കായിരുന്നു.

തിരഞ്ഞെട‌ുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ മടിച്ചു നിന്നാൽ തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയാണ് അടിയന്തര നടപടികളിലേക്ക് സംസ്ഥാന സർക്കാർ കടന്നത്.ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നത് പച്ചരിയാണ്. മലയാളികൾക്ക് പ്രിയപ്പെട്ട ആന്ധ്രവെള്ള അരി (ജയ), കുറുവ, മട്ട എന്നിവ വില കുറച്ച് കെ.റൈസ് ബ്രാൻഡ് ആക്കാനാണ് ആലോചിക്കുന്നത്.തെലങ്കാനയിൽ നിന്നുള്ള ആറിനം അരിയുടെ സാമ്പിളുകൾ ഭക്ഷ്യവകുപ്പ് പരിശോധിച്ചിരുന്നു. ഇവയിൽ രണ്ടിനം വില കുറച്ചു വാങ്ങാനുള്ള ചർച്ചകൾ നടക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കെട്ടിട ദുരന്തം; മരണം മൂന്നായി; രണ്ട് പേരുടെ നില ഗുരുതരം

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി....

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...