വിഴിഞ്ഞം തുറമുഖ സമരത്തിൽ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ട് കെ.യു.ഡബ്ല്യു.ജെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ സമരത്തിൽ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന അതിക്രമത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സമരം റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചാനൽ ക്യാമറകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിക്കുന്നതായി കെ.യു.ഡബ്ല്യു.ജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പ്രതികരിച്ചു.

ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഇന്ന് കരയിലും കടലിലും സമരം റിപ്പോർട്ട് ചെയ്തു മടങ്ങിവരുന്ന വഴിയാണ് മാധ്യമസംഘത്തെ ഒരു വിഭാഗം പുരോഹിതന്മാരുടെ നേതൃത്വത്തിൽ ആക്രമിക്കാൻ തുനിഞ്ഞത്. സംഘർഷദൃശ്യങ്ങൾ ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമമെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി. മീഡിയവൺ, ഏഷ്യാനെറ്റ് ചാനലുകളുടെ കാറുകൾ തകർത്തു. കൈരളി, ഏഷ്യാനെറ്റ്, മീഡിയവൺ, ജനം, റിപബ്ലിക് ടി.വി ചാനലുകളുടെ റിപ്പോർട്ടർമാരെയും ക്യാമറാമാന്മാരെയും കൈയേറ്റം ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. 24 ന്യൂസിന്‍റെ ഡ്രൈവർക്ക് കല്ലേറിൽ തലയ്ക്കു പരിക്കേറ്റു.

ജോലി ഒഴിവ് – ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ – ശമ്പളം 35000 + ഇന്‍സെന്റീവ്
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യോഗ്യരായവരെ ഉടന്‍ ആവശ്യമുണ്ട്. പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. പ്രതിമാസം 35000 രൂപ ലഭിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കനത്ത മഴ : മുംബൈയിൽ 10 മരണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

0
മുംബൈ : കാലവർഷമഴയെത്തുടർന്ന് മുംബൈയിൽ 10 പേർ മരിച്ചതായി റിപ്പോർട്ട്. ജനജീവിതം...

ഞാൻ വീട്ടുതടങ്കലിൽ ; പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന് മമത

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 12 വയസ്സുകാരിയുടെ കുടുംബത്തെ സന്ദർശിക്കാൻ...

ഗാർഹിക വൈദ്യുതി : 5 വർഷത്തെ വൈദ്യുതിനിരക്ക് നിശ്ചയിക്കാൻ കെഎസ്ഇബി

0
തിരുവനന്തപുരം : അടുത്ത വൈദ്യുതിനിരക്കു പരിഷ്കരണത്തിൽ എനർജി ചാർജിലെ ഫിക്സഡ് ചാർജിൽ...

മധ്യപ്രദേശിൽ ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഹിന്ദു വിഭാഗത്തിൽപെട്ട രണ്ടുപേരെ അംഗങ്ങളാക്കി സംസ്ഥാന വഖഫ് ബോർഡ്...