ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി ; യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : യുവാവിനെ കാപ്പ വകുപ്പ് ചുമത്തി സെന്‍ട്രല്‍ ജയിലില്‍ അടച്ചു. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി മീന്‍കുളത്ത് ചാലില്‍ ബംഗ്ലാവില്‍ റോഷന്‍ ജേക്കബ് ഉമ്മനെ(39)തിരെയാണ് പോലീസ് നടപടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാൾ. താമരശ്ശേരി, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍, വളപട്ടണം തുടങ്ങിയ സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ആളുകളെ ഭീഷണിപ്പെടുത്തുക, വടിവാള്‍, പേപ്പര്‍കട്ടര്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം എന്നിവയാണ് ഇയാളുടെ സ്ഥിരം കുറ്റകൃത്യ രീതി.

കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്ന കോടതിയിലെ ജഡ്ജിനെ നേരിട്ട് വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ നിലവില്‍ ജയില്‍വാസം അനുഭവിക്കുകയാണ് ഇയാളിപ്പോള്‍. ടൗണ്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സമര്‍പിച്ച ശുപാര്‍ശയില്‍ കോഴിക്കോട് ജില്ലാ കലക്ടറാണ് റോഷനെതിരേ കാപ്പ ചുമത്തിയത്. ഇയാളെ പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...