Sunday, April 28, 2024 6:28 am

പെണ്‍കുട്ടികള്‍ക്ക് പഠിക്കാം, ക്ലാസില്‍ ആണ്‍കുട്ടികള്‍ പാടില്ല – ഹിജാബ് നിര്‍ബന്ധം ; താലിബാന്‍

For full experience, Download our mobile application:
Get it on Google Play

കാബൂൾ : അഫ്ഗാനിലെ പെൺകുട്ടികൾക്ക് സർവകലാശാലകളിൽ ബിരുദാനന്തര ബിരുദത്തിന് ഉൾപ്പെടെ പഠനം തുടരാമെന്ന് താലിബാൻ. എന്നാൽ ക്ലാസ് മുറികൾ ലിംഗപരമായി വേർതിരിക്കുമെന്നും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാൻ അനുവദിക്കില്ലെന്നും താലിബാൻ സർക്കാരിലെ ഉന്നത വിദ്യഭ്യാസ മന്ത്രി അബ്ദുൾ ഹഖാനി വ്യക്തമാക്കി.

കോളേജുകളിൽ പെൺകുട്ടികൾക്ക് ഹിജാബ് നിർബന്ധമാണെന്നും സർവകലാശാലകളിലെ നിലവിലെ പാഠ്യപദ്ധതി താലിബാൻ വിശദമായി അവലോകനം ചെയ്യുമെന്നും ഹഖാനി പറഞ്ഞു. അഫ്ഗാനിൽ താലിബാൻ സർക്കാർ രൂപീകരിച്ചതിന് പിന്നാലെ പുതിയ സർക്കാർ നയങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

20 വർഷം പിന്നിലേക്ക് പോകാൻ താലിബാൻ ആഗ്രഹിക്കുന്നില്ല. അഫ്ഗാനിൽ ഇന്ന് അവശേഷിക്കുന്നതിൽ നിന്ന് പുതിയ വികസനങ്ങൾ സർക്കാർ കെട്ടിപ്പടുക്കുമെന്നും മന്ത്രി പറഞ്ഞു.

1990കളുടെ അവസാനത്തിൽ അഫ്ഗാൻ ഭരിച്ച താലിബാൻ അവരുടെ മുൻനയങ്ങളിൽ നിന്ന് എത്രത്തോളം വ്യത്യസ്തമായി പ്രവർത്തിക്കുമെന്ന് ലോകം ഉറ്റുനോക്കുന്നതിനിടെയാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ചുള്ള താലിബാന്റെ ഔദ്യോഗിക പ്രതികരണം. ആദ്യ ഭരണ കാലയളവിൽ അഫ്ഗാനിലെ പെൺകുട്ടികൾക്ക് താലിബാൻ വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. സ്ത്രീകൾക്ക് പൊതുമധ്യത്തിലുള്ള ജീവിതത്തിനും വിലക്കുണ്ടായിരുന്നു.

സ്ത്രീകളോടുള്ള തങ്ങളുടെ സമീപനത്തിൽ ഉൾപ്പെടെ മാറ്റമുണ്ടെന്ന് താലിബാൻ ആവർത്തിക്കുന്നുണ്ടെങ്കിലും അഫ്ഗാനിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ മറിച്ചാണ്. തുല്യ അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച വനിതാ പ്രതിഷേധക്കാരെ താലിബാൻ അടിച്ചോടിക്കുന്ന ദൃശ്യങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് പോളിങ്ങിൽ വൻ ഇടിവ് ; ആശങ്കയിൽ മുന്നണികൾ

0
തിരുവനന്തപുരം: 2019 ലെ ലോക്‌സഭാ തിര‍ഞ്ഞെടുപ്പിനെക്കാൾ ഇത്തവണ കേരളത്തിൽ 15 ലക്ഷത്തിലേറെ...

എന്റെ ഭർത്താവിന് വേണ്ടി ; അറസ്റ്റിലായ അരവിന്ദ് കേ​ജ​രി​വാ​ളി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ത്ത് സു​നി​താ...

0
​ഡ​ല്‍​ഹി: അരവിന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​ഭാ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ത്ത് സു​നി​താ കേ​ജ​രി​വാ​ൾ....

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേസ് ; പ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പിടിയിൽ

0
കാ​സ​ർ​ഗോ​ട്: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ​ത്ത് മു​സ്‌​ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ...

ഇ​ന്തോ​നേ​ഷ്യ​യി​ൽ ഭൂ​ച​ല​നം ; 6.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി, ജനങ്ങൾ ഭീതിയിൽ

0
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യാ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ൽ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ...