ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതിയിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതിയിൽ വിശദീകരണവുമായി മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി ഗൂഢാലോചനയാണ്. പൊട്ടിയ്ക്ക് പരാതി എഴുതികൊടുത്തയാൾ തുമ്പ പോലീസ് സ്റ്റേഷനിൽ വെച്ച് 2024 ൽ മധ്യസ്ഥത വഹിച്ചുവെന്നാണ് പറയുന്നത്. ഞാൻ ആ പോലീസ് സ്റ്റേഷനിൽ ഏതെങ്കിലും ആവശ്യത്തിനായി വന്നിട്ടുണ്ടോ എന്നൊക്കെ അന്വേഷിച്ചിട്ടാകമായിരുന്നു ഈ കരിവാരിത്തേക്കൽ. തുമ്പ സ്റ്റേഷനിൽ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ പോയത് സ്റ്റേഷൻ ഉദ്ഘാടനത്തിനായാണ് ഏതോ ഒരു പ്രതിഭയുടെ കൂടെ ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്. ആരാണ് പ്രതിഭയെന്ന് അറിയില്ല കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.

ഏതെങ്കിലും ഒരു സ്ത്രീയുടെ സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ല. വിവാദം വന്നതിനു ശേഷം അന്വേഷിച്ചപ്പോഴാണ് പ്രതിഭ തന്റെ മണ്ഡലത്തിൽ സ്കൂൾ നടത്തുന്ന ആളാണെന്നു അറിയുന്നത്. പോറ്റി എന്തിനാണ് തെറ്റായ കാര്യത്തിന് വേണ്ടി പരാതി നൽകിയതെന്ന് അറിയില്ല. ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന അവസ്ഥ വന്നപ്പോൾ എന്നെ പരാജയപ്പെടുത്താനായി നടത്തിയ ഗൂഡലോചനയുടെ ഭാഗമാണ് പോറ്റിയുടെ പരാതി. ചില സ്നേഹിതന്മാർ തന്നെയാണ് അത് നടത്തിയത് അത് ആരാണെന്ന് സന്ദർഭം വരുമ്പോൾ പറയുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി സിപിഎം കണ്ണൂര്‍...

0
കണ്ണൂർ : വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വിഡി...

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിയെ കാണാനില്ല

0
ന്യൂഡൽഹി : ഡൽഹിയിൽ മലയാളി വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ജാമിയ...

സുബ്രതോ കപ്പ് ഫുട്ബോൾ : ചാമരാജ്‌നഗർ നവോദയ വിദ്യാലയം ചാമ്പ്യൻ

0
വെച്ചൂച്ചിറ: ലോകം കാൽപന്ത് ലോക കപ്പിന്റെ ആവേശത്തിൽ മുഴുകുമ്പോൾ പ്രമുഖമായ ഒരു...

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു : കഴിഞ്ഞ ഒരാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന്...

0
തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത്...