തിരുവനന്തപുരം: നല്ല ഭൂരിപക്ഷത്തിൽ കഴക്കൂട്ടത്ത് ജയിക്കുമെന്ന് ഇടത് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ. രാഷ്ട്രീയ ഭേദമന്യേ ജനം ഒപ്പം നിൽക്കും. സ്വർണക്കൊള്ള വിവാദം ഏശില്ല. ‘പോറ്റിയെ കേറ്റിയെ’ എത്ര പാടിയാലും അത് ജനങ്ങളെ സ്വാധീനിക്കില്ല. വ്യക്തിപരമായ ആരോപണം ഏറെ വേദനിപ്പിച്ചെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കഴക്കൂട്ടത്ത് നല്ല ഭൂരിപക്ഷത്തിൽ ജയിക്കും. സാധാരണക്കാരുടെ വോട്ടർമാർ തനിക്കൊപ്പം നിൽക്കും. ‘പോറ്റിയെ കേറ്റിയെ’ പാട്ട് എത്ര പാടിയാലും ഏശില്ല. സ്വർണ്ണക്കൊള്ളയിലെ പ്രചാരണം ജനം വിശ്വസിക്കില്ല. വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. അതിൽ വിഷമമുണ്ട്. കുടുംബവും വേദനിച്ചു. ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും ആരോപണം ഉന്നയിക്കുന്നവർ വസ്തുതകൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഫോട്ടോയിലും കടകംപള്ളി പ്രതികരിച്ചു. ഒപ്പം ഫോട്ടോയെടുക്കാൻ വരുന്ന ആരെയും തടയാറില്ലെന്നായിരുന്നു വിശദീകരണം.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























