സെമി കേഡര്‍ എന്നാല്‍ ഗുണ്ടായിസമല്ലെന്ന് കെ.സുധാകരന്‍ ഓര്‍ക്കുന്നത് നല്ലതാണെന്നു കടകംപള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എകെജി സെന്റര്‍ പാവങ്ങളുടെ ആശ്രയകേന്ദ്രമെന്ന് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ എസ് എഫ് ഐ പ്രതിഷേധത്തിന് ശേഷവും ചുവരില്‍ ഗാന്ധി ചിത്രമുണ്ടായിരുന്നു. ഇത് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ സഭയില്‍ ഉയര്‍ത്തിക്കാട്ടി. ഗാന്ധിയുടെ ചിത്രത്തെ ഉപയോഗപ്പെടുത്തി കോണ്‍ഗ്രസ്സുകാര്‍ കേരളത്തില്‍ കലാപാഹ്വാനം നല്‍കി. ഇതിലൂടെ കേരളത്തിലുടനീളം അക്രമത്തിന് കോണ്‍ഗ്രസ് കോപ്പുകൂട്ടി. അതിന്റെ ഭാഗമാണ് എകെജി സെന്റിന് നേരെയുള്ള ആക്രമണം.

ഗാന്ധി ചിത്രം ചുവരില്‍ വീണതിനെ സംബന്ധിച്ച്‌ കൈരളിയുടെയും ദേശാഭിമാനിയുടെയും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോള്‍ ഇറക്കിവിടും എന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി. ധീരജിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കൊലപാതകികളെ എന്റെ കുട്ടികളെന്നാണ് കെപിസിസി അധ്യക്ഷന്‍ വിശേഷിപ്പിച്ചത്. ഇതിനെയും കടകംപള്ളി ചോദ്യം ചെയ്തു. ഇടതുപക്ഷം പതിനായിരക്കണക്കിന് ആളുകളെ അണിനിരത്തിയാണ് സമരങ്ങള്‍ ചെയ്യുന്നത്. സെമി കേഡര്‍ എന്നാല്‍ ഗുണ്ടായിസമല്ലെന്ന് കെ.സുധാകരന്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...