കടമ്പഴിപ്പുറം കൊലപാതകം ; സഹികെട്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ഭാര്യ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കടമ്പഴിപ്പുറത്ത് ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആലങ്ങാട് ടി വി നിവാസില്‍ പ്രഭാകരന്‍ നായരെയാണ് ഭാര്യ ശാന്തകുമാരി കൊലപ്പെടുത്തിയത്. നാളുകളായി പ്രഭാകരന്‍ നായര്‍ മറവിരോഗത്തിന് ചികില്‍സയിലായിരുന്നു. അടുത്ത ദിവസങ്ങളിലായി രോഗം മൂര്‍ച്ഛിക്കുകയും വീട്ടില്‍ സ്ഥിരമായി ബഹളം വയ്ക്കുകയും ഭാര്യ ശാന്തകുമാരിയെ ഉപദ്രവിക്കും ചെയ്തിരുന്നു. ദേഹോപദ്രവത്തില്‍ സഹികെട്ടാണ് കൃത്യം നടത്തിയതെന്നാണ് ശാന്തകുമാരി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. രാത്രിയായിരുന്നു കൊലപാതകം നടത്തിയത്. രാവിലെ ശാന്തകുമാരി കിണറ്റില്‍ച്ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം കണ്ട അയല്‍വാസികളാണ് പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരമറിയിച്ചത്. പ്രഭാകരന്‍ നായരുടേത് സ്വാഭാവിക മരണമാണെന്നും ഭര്‍ത്താവ് മരിച്ച മനോവിഷമത്തില്‍ ശാന്തകുമാരി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. പോലീസിന്റെ ഇന്‍ക്വസ്റ്റിനിടെ പ്രഭാകരന്‍ നായരുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയതിന്റെ അടയാളം കാണുകയായിരുന്നു. അതായിരുന്നു സംശയത്തിനിടയാക്കിയത്. പ്രഭാകരന്‍ നായരും ഭാര്യ ശാന്തകുമാരിയും മാത്രമാണ് വീട്ടില്‍ താമസമുണ്ടായിരുന്നത്. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ശാന്തകുമാരി കുറ്റം സമ്മതിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് നാളെ സമാപനം

0
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് സമാപനം...

ആറന്മുള ജലമേള പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് ഡ്രൈവർമാർക്ക് ക്ഷേത്ര പരിസരത്തേക്ക് എത്താൻ കെ.എസ്.ആര്‍.റ്റി.സി സർവീസ്...

0
ആറന്മുള : ആറന്മുള ഉത്രട്ടാതി ജലമേള കാണുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങൾ പോലീസ്...

അതിതീവ്ര വെള്ളപ്പൊക്കം : റാന്നിയില്‍ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് ഇരകൾ

0
റാന്നി : റാന്നിയില്‍ ഈ മാസം ആദ്യമുണ്ടായ അതിതീവ്ര വെള്ളപ്പൊക്കത്തിൽ നഷ്ടം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....