Thursday, May 23, 2024 5:00 am

കടമ്പിഴിപ്പുറം ഇരട്ടക്കൊലപാതകം – നാലര വർഷത്തിന് ശേഷം പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഒ​റ്റ​പ്പാ​ലം : കടമ്പിഴിപ്പുറം ഇരട്ടക്കൊലപാതകം പ്രതി അറസ്റ്റില്‍.ക​ട​ന്പ​ഴി​പ്പു​റം ക​ണ്ണു​കു​റു​ശി ഉ​ണ്ണീ​രി​ക്കു​ണ്ടി​ല്‍ രാ​ജേ​ന്ദ്ര​ന്‍ (49) ആ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യ​ത്. വ​ട​ക്കേ​ക്ക​ര ചീ​ര​പ്പ​ത്ത് വീ​ട്ടി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​നും (62) ഭാ​ര്യ ത​ങ്ക​മ​ണി​യും (52) വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ കൊ​ല ചെ​യ്യ​പ്പെ​ട്ട കേ​സി​ലാ​ണ് അ​യ​ല്‍​വാ​സി കൂ​ടി​യാ​യ രാ​ജേ​ന്ദ്ര​ന്‍ അ​റ​സ്റ്റി​ലാ​യ​ത്. 2016 ന​വം​ബ​ര്‍ 15 നാ​ണ് ഇ​രു​വ​രേ​യും വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ വെ​ട്ടേ​റ്റു​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കേ​സി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും കേ​സി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​കാ​ത്ത​ത് ആ​ഭ്യ​ന്ത​ര വ​കു​പ്പി​നും പോ​ലീ​സ് സേ​ന​യ്ക്കും നാ​ണ​ക്ക​ടാ​യി​രു​ന്നു.

ദ​മ്പ​തി​ക​ള്‍ ത​നി​ച്ചു​താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ അ​ര്‍​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു അ​തി​ദാ​രു​ണ​മാ​യ കൊ​ല​പാ​ത​കം. ഒ​റ്റ​നോ​ട്ട​ത്തി​ല്‍ മോ​ഷ​ണ​ശ്ര​മ​മാ​ണെ​ന്നു തോ​ന്നി​യി​രു​ന്നെ​ങ്കി​ലൂം അ​തി​വി​ദ​ഗ്ധ​മാ​യ രീ​തി​യി​ല്‍ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ല്‍ യാ​തൊ​രു തെ​ളി​വും ല​ഭി​ക്കാ​താ​യ​തു പോ​ലീ​സി​നെ ഏ​റെ കു​ഴ​ക്കി​യി​രു​ന്നു. ആ​ദ്യം ലോ​ക്ക​ല്‍ പോ​ലീസ് അ​ന്വേ​ഷി​ച്ച കേ​സ് യാ​തൊ​രു തുമ്പും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​രു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്നു ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നോ​ട​കം കേ​സി​ല്‍ 185 പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നു ല​ഭി​ച്ച വി​ര​ല​ട​യാ​ള​ങ്ങ​ള്‍ ക്രൈം ​റി​ക്കാ​ര്‍​ഡ്സ് ബ്യൂ​റോ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ച്ചി​രു​ന്നു. പ്ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ ഫോ​ണ്‍​വി​ളി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ളും അ​ന്വോ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രു​ന്നു. സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തി​യ നീ​ക്ക​മാ​ണ് വി​ജ​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​വും ഫ​ല​പ്ര​ദ​മ​ല്ലാ​ത്ത​തി​നാ​ല്‍ കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത സ​മ​ര​സ​മി​തി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ചാലക്കുടിയാറിൽ മാത്രം കണ്ടെത്തിയ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെക്കുറിച്ച് പഠിക്കണം ; ആവശ്യവുമായി പ്രകൃതി...

0
ചാലക്കുടി: മത്സ്യസമ്പത്തിന്റെ കലവറയെന്ന ഖ്യാതി അവഗണനയുടെ കുത്തൊഴുക്കിൽ നഷ്ടപ്പെടുകയാണ് ചാലക്കുടിപ്പുഴയ്ക്ക്. പ്രജനന...

ശക്തമായ മഴ ; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളംകയറി, രോഗികൾ ദുരിതത്തിൽ

0
കോഴിക്കോട്: നഗരത്തില്‍ ബുധനാഴ്ച വൈകീട്ടുപെയ്ത ശക്തമായ മഴയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

തദ്ദേശവാർഡ് പുനഃവിഭജന ഓർഡിനൻസ് അനുമതിക്കായി ഇന്ന് കൈമാറും

0
തിരുവനന്തപുരം: തദ്ദേശവാർഡ് പുനഃവിഭജനത്തിനുള്ള ഓർഡിനൻസ് അനുമതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന്...

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം ; വിദഗ്ദസമിതി ഇന്ന് അന്വേഷണം നടത്തും

0
തിരുവനന്തപുരം: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ വിഷയത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ദസമിതി ഇന്ന്...