വള്ളിക്കോട് വായനശാല സംഘടിപ്പിക്കുന്ന കടമ്മനിട്ട സാഹിത്യോത്സവം ജൂണ്‍ 4 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വള്ളിക്കോട് വായനശാല സംഘടിപ്പിക്കുന്ന കടമ്മനിട്ട സാഹിത്യോത്സവം ജൂണ്‍ 4 ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ വെച്ച് നടക്കും. സാഹിത്യോത്സവത്തോടനുബന്ധിച്ചു നടക്കുന്ന സാഹിത്യസദസ്സ് രാവിലെ 9.30-ന് അതിവേഗചിത്രകാരനായ ജിതേഷ്ജി ഉദ്ഘാടനം ചെയ്യും.’ഓര്‍മയില്‍ കടമ്മനിട്ട’ എന്ന വിഷയത്തില്‍ ഡോ. കെ എസ് രവികുമാര്‍, ശാന്ത കടമ്മനിട്ട തുടങ്ങിയവര്‍ സംവദിക്കും.

11 മണിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് അരുണ്‍ എഴുത്തച്ഛന്റെ ‘മതപ്പാടുകള്‍’ എന്ന പുസ്തകം എം എന്‍ കാരശ്ശേരി ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ടി കെ ജി നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്യും. ലെബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി ജി ആനന്ദന്‍ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് ‘കാലം, കവിത, കടമ്മനിട്ട’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച കവി കോന്നിയൂര്‍ ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാഴമുട്ടം മോഹനന്‍ അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് ‘പുതിയകാലം, പുതിയ എഴുത്ത്’ എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ ശ്രീപാര്‍വതി, ശിവന്‍ എടമന എന്നിവര്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ അറസ്റ്റിൽ

0
കണ്ണൂർ: ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ...

സിനിമാ ചിത്രീകരണത്തിനിടെ നടൻ ഷറഫുദ്ദീന് മുഖത്ത് പരിക്കേറ്റു

0
ബംഗളൂരു: നടന്‍ ഷറഫുദ്ദീന് പരിക്കേറ്റു. മൈസൂരില്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം....

പ്രളയ ദുരിതാശ്വാസ ധനസഹായവും വ്യാപാരികൾക്കുള്ള വായ്പയും വിതരണം ചെയ്യാത്തത് ജനങ്ങളോടുള്ള വെല്ലുവിളി : കേരള...

0
റാന്നി : പ്രളയബാധിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തിര...

മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച സംഭവത്തിൽ വഴിതിരിവ്

0
ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച...