ആവശ്യമില്ലാത്തവ കൈമാറൂ ആവശ്യക്കാരുണ്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉപയോഗിക്കാത്തതോ ഉപയോഗിച്ചതോ ആയതും മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമായതുമായ വസ്തുക്കള്‍ കൈമാറുന്നതിന് പത്തനംതിട്ട നഗരസഭയുടെ റെഡ്യൂസ് റീയൂസ് റീസൈക്കിള്‍ സെന്റര്‍ (ആര്‍ ആര്‍ ആര്‍ സെന്റര്‍ ) പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്ര പാര്‍പ്പിടവും നഗരകാര്യവും വകുപ്പിന്റെ മേരി ലൈഫ് മേരേ സ്വച്ഛ് ശഹര്‍ കാമ്പയിന്‍, സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്തം നവകേരളം എന്നീ പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചിട്ടുള്ളത്.

പത്തനംതിട്ട ഹാജി സി മീരാസാഹിബ് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ക്ക് ഉപയോഗപ്രദമല്ലാത്ത എന്നാല്‍, മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍. ഇലക്ടിക്കല്‍ ഉപകരണങ്ങള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, ചെരുപ്പുകള്‍, തുണിത്തരങ്ങള്‍, പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് ആര്‍ ആര്‍ ആര്‍ സെന്ററിലൂടെ കൈമാറാവുന്നതും ആവശ്യമുള്ളവ എടുക്കാവുന്നതുമാണ്.

ആര്‍ ആര്‍ ആര്‍ സെന്ററിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ജെറി അലക്സ് അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി കെ.കെ. സജിത്ത് കുമാര്‍, ക്ലീന്‍സിറ്റി മാനേജര്‍ എം.പി. വിനോദ്, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 അനീസ് പി മുഹമ്മദ്, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 സതീഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടമാരായ ദീപു സുജിത, നഗരസഭാ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, മുതലായവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടപ്പാത അടച്ച് ട്രാൻസ്ഫോർമറിൻറെ ഫെൻസിങ് ; റാന്നി വലിയപറമ്പുപടിയിൽ കാൽനടയാത്രക്കാർ ദുരിതത്തിൽ ​

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി വലിയപറമ്പുപടിയിൽ...

പാറയുൽപ്പനങ്ങളുടെ വിലവർദ്ധനവ് , ജില്ലാ കളക്ടറുടെഉറപ്പിന് പുല്ലുവില

0
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ പാറ ഉൽപ്പന്നങ്ങൾക്ക് അനിയന്ത്രിതമായ വില...

കോച്ചിംഗ് സെന്ററിലെ അഗ്നിബാധയിൽ 14 മരണം ; ഉത്തർപ്രദേശിനെ നടുക്കിയ ദുരന്തത്തിൽ അടിയന്തര അന്വേഷണം

0
ലഖ്‌നൗ: ലഖ്‌നൗവില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ പതിനാല് പേര്‍ക്ക്...

എസ്.ഡി.പി.ഐ സ്ഥാപകദിനം ജില്ലയില്‍ ആഘോഷിച്ചു

0
പത്തനംതിട്ട: എസ്.ഡി.പി.ഐ പതിനെട്ടാം സ്ഥാപകദിനം പത്തനംതിട്ട ജില്ലയിൽ സമുചിതമായി ആഘോഷിച്ചു. ജില്ലാ...