കണ്ണൂരില്‍ രണ്ടാമൂഴത്തിനൊരുങ്ങി കടന്നപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂരില്‍ രണ്ടാം ഊഴത്തിന് കടന്നപ്പളളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് എസിന് എല്‍.ഡി.എഫ് നല്‍കിയ ഏക സീറ്റില്‍ കടന്നപ്പളളിയെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന നിര്‍വ്വാഹക സമിതിയില്‍ തീരുമാനം. കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതി ലഭിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. കണ്ണൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എസ് സംസ്ഥാന നിര്‍വ്വാഹക സമിതി യോഗം ഏകകണ്ഠമായാണ് കടന്നപ്പളളിയുടെ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാരം നല്‍കിയത്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റ് തന്നെ കോണ്‍ഗ്രസ് എസിന് നല്‍കാന്‍ എല്‍.ഡി.എഫ് തീരുമാനമെടുത്തതിന് പിന്നാലെയായിരുന്നു സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ നിര്‍വ്വാഹക സമിതി യോഗം വിളിച്ച് ചേര്‍ത്തത്.

കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതി ലഭിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളും ഒപ്പം മന്ത്രിയെന്ന നിലയിലുളള തന്‍റെ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പില്‍ അനുകൂല ഘടകമാകുമെന്ന് കടന്നപ്പളളി പറഞ്ഞു. 1194 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടന്നപ്പളളി കണ്ണൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. സതീശന്‍ പാച്ചേനി തന്നെയാവും ഇത്തവണയും കടന്നപ്പളളിയുടെ എതിരാളി. അതുകൊണ്ട് തന്നെ ശക്തമായ മത്സരത്തിനാവും കണ്ണൂര്‍ ഇത്തവണയും സാക്ഷ്യം വഹിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...