Thursday, April 25, 2024 5:26 am

കദളിമംഗലം പടയണി ; ഇരുവെള്ളിപ്ര – തെങ്ങേലി കരക്കാരുടെ വലിയ ഇടപ്പടയണി ഇന്ന്

For full experience, Download our mobile application:
Get it on Google Play

പത്തംതിട്ട : തിരുവല്ല കദളിമംഗലം പടയണിയില്‍ ഇന്ന് ഇരുവെള്ളിപ്ര – തെങ്ങേലി കരക്കാരുടെ വലിയ ഇടപ്പടയണി നടക്കും. അന്തരയക്ഷിയും കോല്‍ക്കളിയും കളത്തില്‍ എത്തും. കോലങ്ങളിലെ വൈവിധ്യങ്ങളും ആചാരാനുഷ്ഠാനങ്ങളിലെ പ്രാധാന്യങ്ങളും നിറഞ്ഞ വലിയ ഇടപ്പടയണിയാണ് അരങ്ങേറുന്നത്. രാത്രി 9.30നു വിളക്കു വെച്ചു പുലവൃത്തത്തോടെ വലിയ ഇടപ്പടയണിക്കു തുടക്കം കുറിക്കും. പ്രത്യേക ഇനമായ കോല്‍കളി അരങ്ങേറും. ശേഷം കാച്ചിയ തപ്പില്‍ ജീവതാളത്തില്‍ കൊട്ടി കയറും. ശേഷം താവടി നടക്കും.

തുടര്‍ന്നു മുപ്പത്തിമുക്കോടി ദേവകളെയും യക്ഷികിന്നരഗന്ധര്‍വ്വാദി സൈന്യങ്ങളെയും വിളിച്ചു വരുത്തുന്നതിനായി കരക്കാര്‍ ഒത്തു ചേര്‍ന്നു ചൂട്ടുകറ്റ കത്തിച്ചു പിടിച്ചു കൂകി ക്ഷേത്രത്തിനു മൂന്നു പ്രദക്ഷിണം വെച്ചു ചൂട്ടു വെയ്ക്കുമ്പോള്‍ ചൂട്ടുവയ്പ് പൂര്‍ത്തിയാകും. തുടര്‍ന്നു വിനോദ ഇനമായ പരദേശി അരങ്ങേറിയ ശേഷം ഗണപതിക്കോലത്തോടെ പാളക്കോലങ്ങളുടെ തുള്ളലിനു തുടക്കം ക്കുറിക്കും. തുള്ളുന്നതില്‍ ഏറ്റവും വലിയ കോലമായ അമ്മയുടെ പ്രതിരൂപമായ 101 പാളയുടെ രൗദ്രഭാവങ്ങള്‍ നിറഞ്ഞ ഭൈരവി കോലം രണ്ടാമതായി കളത്തില്‍ തുള്ളി ഒഴിയും.

കോലച്ചുവടിലും പാട്ടിലും വ്യത്യസ്തത പുലര്‍ത്തുന്ന വൈവിധ്യങ്ങളടങ്ങിയ മറ പിടിച്ച് തുള്ളുന്ന അന്തര യക്ഷി കോലം മറ നീക്കി ആദ്യമായി കളത്തിലെത്തും. പിന്നീട് കാലന്‍ കോലങ്ങളുടെ വരവായി. ഒരു സമയം 2 കാലന്‍ കോലങ്ങള്‍ വീതം തുള്ളി മാറും. തുടര്‍ന്നു ചെറുകോലങ്ങളായ പക്ഷി, യക്ഷി, മറുത എന്നിവയും 32, 16 പാളകളുടെ ഒന്നിലധികം ഭൈരവി കോലങ്ങളും കളത്തിലെത്തും. തപ്പുമേളവും കോലം തുള്ളലും അഭ്യസിച്ച കലാകാരന്‍മാര്‍ അമ്മയുടെ മുന്‍പില്‍ അരങ്ങേറ്റം കുറിയ്ക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാരുണ്യ പദ്ധതിയിലൂടെയുള്ള ആനുകൂല്യം ചുരുക്കാൻ ആലോചന

0
തിരുവനന്തപുരം: കാരുണ്യ പദ്ധതിയിലൂടെയുള്ള ആനുകൂല്യം ലഭിക്കുന്നതിന് ചില ചികിത്സയും ശസ്ത്രക്രിയയും സർക്കാർ...

മീന്‍മുട്ടി വനപ്രദേശത്തിന് സമീപം മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി ; വൻ ദൂരുഹത

0
കൊല്ലം: നടുവന്നൂര്‍ ജലസംഭരണിയോട് ചേര്‍ന്നുള്ള മീന്‍മുട്ടി വനമേഖലയില്‍ മനുഷ്യന്‍റെ അസ്തികളും തലയോട്ടിയും...

ഡൽഹിയിൽ ഫ്ലൈ ഓവറിന് നടുവിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0
ഡൽഹി: ഡൽഹിയിൽ നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി....

സ്പേസ് പാ‍ർക്കിലെ ജോലി അനധികൃതമായി നേടിയെന്ന കേസ് ; സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ...

0
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിൽ...