വിമാനത്തിലെ ടോയ്‌ലറ്റില്‍ വെച്ച് പുകവലി ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂര്‍; ഇന്‍ഡിഗോ വിമാനത്തിലെ  ടോയ്‌ലറ്റില്‍ വച്ച് പുകവലിച്ച യുവാവ് അറസ്റ്റില്‍. ഇന്‍ഡിഗോ വിമാനത്തില്‍ ടോയ്‌ലറ്റില്‍ നിന്ന് പുകവലിച്ചതിന് ഷെഹാരി ചൗധരിയെ ബംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അധികൃതര്‍ അറസ്റ്റ് ചെയ്തു. അസമില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ 6E 716 ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് പുകവലിച്ചതിനാണ് ഇയാളെ പിടികൂടിയത്. വിമാനം പറക്കുന്നതിനിടെയായിരുന്നു ഇയാള്‍ പുകവലിച്ചത്. ടോയ്‌ലറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ വിമാന ജീനക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

ഷെഹാരി ചൗദരി ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം നടന്നത്. എയര്‍പോര്‍ട്ട് പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ പുകവലിക്കുന്ന നിരവധി സംഭവങ്ങളില്‍ ഒന്നാണിത്. മാര്‍ച്ച് ആദ്യവാരം കൊല്‍ക്കത്തയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 24 കാരിയായ യുവതി ടോയ്‌ലറ്റില്‍ നിന്ന് പുകവലിച്ചിരുന്നു. ബംഗളൂരുവില്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അന്താരാഷ്ട്ര വിമാനങ്ങളില്‍ പുകവലിക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും എയര്‍ ഇന്ത്യയിലാണ്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...