ജോലിയില്ല ; സാമ്പത്തികമായി തകര്‍ന്ന ഹോട്ടല്‍ ജീവനക്കാരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി വെച്ചിട്ട് ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ലോക്ക് ഡൌണില്‍ ജോലി നഷ്ടപ്പെട്ട നിരാശയും സാമ്പത്തിക പ്രശ്‌നങ്ങളും പട്ടിണിയും സഹിക്കാനാവാതെ ഹോട്ടല്‍ ജീവനക്കാരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി വെച്ചിട്ട് ജീവനൊടുക്കി. കടുത്തുരുത്തി വെള്ളാശേരി കാശാംകാട്ടില്‍ രാജു ദേവസ്യയെ (55) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  14 വര്‍ഷമായി ഹോട്ടലിലെ സപ്ലെയറായിരുന്ന രാജുവിന് ലേക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടമായി. കുടുംബ വീട്ടിലെത്തി അമ്മയെ കണ്ട ശേഷം രാജു തൊട്ടടുത്ത മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു. ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്. കുട്ടികളുടെ പഠന കാര്യം നോക്കാന്‍ പോലും കഴിയുന്നില്ല. വേറെ നിവൃത്തിയില്ലാതെയാണ് ജീവനൊടുക്കുന്നത്, ഒരു വീട് വെയ്ക്കാന്‍ സഹായിക്കണം, കൈയൊഴിയരുത് ,  മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ രാജു പറയുന്നു.

രാജുവും ഭാര്യ ഷീലയും എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ എയ്ഞ്ചലും നാലാം ക്ലാസുകാരനായ ഇമ്മാനുവലും എട്ടു വര്‍ഷമായി കെ.എസ് പുരം അലരിയില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. ഷീലയുടെ സ്വര്‍ണം വിറ്റ് ഏഴ് സെന്റ് സ്ഥലം വാങ്ങിയിരുന്നു. വീടു വയ്ക്കാന്‍ സാമ്പത്തിക സഹായത്തിന് പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചിട്ടില്ല. വെള്ളാശേരിയിലെ തറവാട്ടില്‍ സഹോദരനോടൊപ്പമാണ് രാജുവിന്റെ അമ്മ അന്നമ്മയുടെ താമസം. ഇവര്‍ ഒരു വര്‍ഷമായി തളര്‍ന്നു കിടപ്പിലാണ്. ഇന്നലെ ഉച്ചയ്ക്കാണ് രാജു വീട്ടിലെത്തിയത്. പുറത്ത് പോയിരുന്ന അനുജന്‍ സന്തോഷ് തിരിച്ചെത്തിയപ്പോഴാണ് രാജുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...