കാഫിർ സ്‌ക്രീൻഷോട്ട് കേസ് അറസ്റ്റ് : സിപിഎം നേതാക്കൾ പ്രതികരിക്കാത്തത് ജിതിന് പങ്കുണ്ടെന്ന് അംഗീകരിക്കൽ : വി.ടി ബൽറാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വടകര പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌ക്കർ അറസ്റ്റിലായ പശ്ചാത്തലത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം എംഎല്‍എ. അറസ്റ്റിലായ നേതാവിനെ പിന്തുണയ്ക്കാനോ നിരപരാധിത്വം വാദിക്കാനോ സി.പി.എം-ഡിവൈഎഫ്ഐ നേതൃത്വം തയ്യാറാകാത്തത് ഇയാളുടെ കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം സ്വന്തം പാർട്ടി തന്നെ അംഗീകരിക്കുന്നതിന് തുല്യമാണെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വീണ തൈക്കണ്ടി ഉൾപ്പെടെയുള്ളവർക്ക് പാർട്ടിയിൽ നിന്നും സൈബർ ഇടങ്ങളിൽ നിന്നും ലഭിച്ച യാതൊരു പിന്തുണയും ജിതിന് ലഭിക്കാത്തത് ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ ഭരണം മാറിയത് കൊണ്ട് മാത്രമാണ് സിപിഎമ്മിനകത്തെ ഇത്തരം ക്രിമിനൽ മനസ്സുള്ള വർഗീയവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിന് സാധിച്ചതെന്ന് വി.ടി ബൽറാം അഭിപ്രായപ്പെട്ടു. “സിപിഎം ഇത്തവണയും ഭരണത്തിൽ തുടർന്നിരുന്നുവെങ്കിൽ ഇത്തരം ‘പൊളിറ്റിക്കൽ പോയ്‌സണു’കൾ അവരുടെ കുത്സിത പ്രവർത്തനങ്ങൾ ഇപ്പോഴും നിർബാധം തുടർന്നുകൊണ്ടു പോയേനെ എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.” – വി.ടി. ബൽറാം എംഎല്‍എ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...