കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രതി ജിതിൻ ഭാസ്കറിന്‍റെ റിമാൻഡ് നീട്ടണമെന്ന് എസ്ഐടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കാഫിർ സ്ക്രീന്‍ഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിന്‍ ഭാസ്കറിന്റെ റിമാന്‍ഡ് കാലാവധി നീട്ടാന്‍ പ്രത്യേക അന്വേഷണസംഘം വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹർജി നല്കി. ജിതിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് റിമാന്‍ഡ് നീട്ടമമെന്ന് ആവശ്യപ്പെട്ടത്. കേസന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതി പുറത്തിറങ്ങുന്നത് തെളിവ് നശിപ്പിക്കാൻ കാരണമാക്കുമെന്നും എസ്ഐടി കോടതിയെ അറിയിച്ചു.അതിനിടെ ജിതിന്‍ നല്കിയ ജാമ്യ ഹരജി പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെഷന്‍കോടതി നാളേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ജഡ്ജി അവധിയായതോടെയാണ് ഹർജി മാറ്റിവെച്ചത്.

സ്ക്രീന്‍ഷോട്ട് ആദ്യം പ്രചരിപ്പിച്ചവരിലൊരാളായ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ നല്കിയ മുന്‍കൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍കോടതി ജൂലൈ മൂന്നിന് പരിഗണിക്കും. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് തവണ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് വീണ്ടും ജിതിൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. ചൊവ്വാഴ്ചയാണ് കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. ജാമ്യം നൽകിയാൽ ശേഷിക്കുന്ന തെളിവുകൾ കൂടെ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. കാഫിർ സ്ക്രീൻഷോട്ടിന്റെ നിർമിതിക്ക് പിന്നിൽ ജിതിനാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

‘തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ്’ ; സർക്കാർ ഉത്തരവ് നടപ്പാക്കാതെ മലപ്പുറത്തെ തദ്ദേശ...

0
മലപ്പുറം : തെരുവുനായ ശല്യം നിയന്ത്രിക്കാനും അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാനും 24...

മുക്കട ചാലുങ്കല്‍പടിയില്‍ റോഡരികിലെ ഗര്‍ത്തം അപകടക്കെണിയാകുന്നു

0
റാന്നി : കൊട്ടാരക്കര - തേനി സംസ്ഥാന പാതയില്‍ റാന്നി മുക്കട...

അടൂർ സെന്റ് സിറിൾസ് കോളേജ് 1982- 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഓണാഘോഷവും...

0
അടൂര്‍ : അടൂർ സെന്റ് സിറിൾസ് കോളേജ് 1982-84 ബാച്ച് പൂർവ്വ...