കനത്ത മഴയില്‍  കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ്‌ തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കനത്ത മഴയില്‍  കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ്‌ തകര്‍ന്നു. വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിന് പോലീസും സ്ഥലത്തുണ്ട്. ഇന്ന് രാവിലെയാണ് പാലത്തിന്റെ ഓമല്ലൂര്‍ ഭാഗത്തെ കരയില്‍ റോഡിന്റെ വശം ഇടിഞ്ഞു താന്നത് അയല്‍വാസികള്‍ കണ്ടത്. റോഡില്‍ വിള്ളലുകളും വീണിട്ടുണ്ട്.

ഇവിടെ നേരത്തെയും അപ്രോച്ച് റോഡ്‌ തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നാളില്‍ ഇവിടെ റോഡില്‍ വിള്ളലുകള്‍ വീണിരുന്നു. അധികൃതര്‍ എത്തി പരിശോധന നടത്തിയതല്ലാതെ മറ്റൊന്നും ചെയ്തിരുന്നില്ല. ഇന്നലെ മുതല്‍ ജില്ലയില്‍ കനത്ത മഴയാണ് പെയ്തിറങ്ങുന്നത്. റോഡിന്റെ ഒരുവശത്തെ കെട്ടിന്റെ കുറച്ചുഭാഗം തകര്‍ന്ന് അതുവഴി മണ്ണ് ഒലിച്ചിറങ്ങുകയായിരുന്നു. മഴ തുടര്‍ന്നാല്‍ റോഡിന്റെ കൂടുതല്‍ ഭാഗം ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംവാദത്തേക്കാൾ സർക്കാരിൻ്റെ മുൻഗണന അടിച്ചമർത്തലിന് ; സോണിയ ​ഗാന്ധി

0
ഡൽഹി : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ...

കേരളത്തെ എ.ഐ. ഹബ്ബാക്കി മാറ്റും ; ഐ.ബി.എസിന്റെ പുതിയ കമ്പനി നാവിക് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

0
കൊച്ചി : രാജ്യത്തെ നിർമിതബുദ്ധി-നൂതന സാങ്കേതികവിദ്യാ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി...

കായംകുളത്ത് 25കാരിയുടെ മരണം : ചികിത്സപ്പിഴവെന്ന് ആരോപണം ; സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

0
ആലപ്പുഴ : സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചെന്ന...