കാക്കനാട് മയക്കുമരുന്ന് കസേില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കാ​ക്ക​നാ​ട് : ഓ​യോ അ​പ്പാ​ര്‍​ട്ട്മെ​ന്റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള എം.​ഡി.​എം.​എ വി​ല്‍​പ​ന കേ​സി​ല്‍ മു​ഖ്യ​പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ ചെ​ന്നൈ തൊ​ണ്ടി​യാ​ര്‍​പേ​ട്ട് സ്വ​ദേ​ശി ഷം​സു​ദ്ദീ​ന്‍ സേ​ഠ് (56) പി​ടി​യി​ല്‍. മ​ധു​ര സി​ക്ക​മം​ഗ​ല​ത്ത് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ള്‍ കു​ടും​ബ​വു​മാ​യി ര​ക്ഷ​പ്പെ​ടാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ചി​ന്റെ പി​ടി​യി​ലാ​യ​ത്. ചെ​ന്നൈ ട്രി​പ്ലി​ക്ക​ന്‍​സി​ല്‍ ത​ങ്ങി​യ കാ​ക്ക​നാ​ട് എം.​ഡി.​എം.​എ കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റി​യ​ത് മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ ഷം​സു​ദ്ദീ​ന്‍ ആ​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ച് അ​സി.ക​മീ​ഷ​ണ​ര്‍ ടി.​എം കാ​സി​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ കു​ടു​ക്കി​യ​ത്.

കാ​ര​ക്ക​ല്‍, നാ​ഗൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഷം​സു​ദ്ദീ​ന്‍ സേ​ഠ് ക​ഴി​ഞ്ഞ ദി​വ​സം മ​ധു​ര​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി ക്രൈം ​ബ്രാ​ഞ്ച് ജോ​യ​ന്റ് എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ കെ.​എ നെ​ല്‍​സ​ണി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഷം​സു​ദ്ദീ​ന്‍ കു​ടു​ങ്ങി​യ​ത്. ഈ ​കേ​സി​ല്‍ 25ാം പ്ര​തി​യാ​യ ഇ​യാ​ള്‍​ക്കാ​യി ചെ​ന്നൈ ക​സ്റ്റം​സ് യൂ​നി​റ്റും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ചു ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ മ​ല​യാ​ളി​ക​ള്‍​ക്ക​ട​ക്കം നി​ര​വ​ധി​പ്പേ​ര്‍​ക്ക് മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​വി സ​ദ​യ​കു​മാ​ര്‍, എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​ജി കൃ​ഷ്ണ​കു​മാ​ര്‍, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ര്‍ എം.​എ യൂ​സ​ഫ​ലി, ഷി​ജു ജോ​ര്‍​ജ് എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നിൻ ചിങ്ങം എത്തി : കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി

0
ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി. പഞ്ഞമാസത്തെ മറികടന്ന് പട്ടിണിയുടെയും...

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...