അയ്യപ്പ മഹാ സത്രത്തിനുള്ള വേദിയുടെ കാൽ നാട്ടു കർമം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: അഖില ഭാരത അയ്യപ്പ മഹാ സത്രത്തിനുള്ള വേദിയുടെ കാൽ നാട്ടു കർമം നടത്തി. സത്രം രക്ഷാധികാരിയായ പന്തളം കൊട്ടാര നിർവ്വാഹക സമിതി പ്രസിഡന്റ് മൂലം തിരുനാൾ പി.ജി.ശശികുമാര വർമ്മയാണ് കാല്‍നാട്ടുകര്‍മ്മം നിർവഹിച്ചത്. റാന്നി എം എൽ എ പ്രമോദ് നാരായണൻ മുഖ്യാതിഥിയായി പങ്കെടുത്തു. സ്വാമി പവനപുത്ര ദാസ് ആചാര്യ സ്ഥാനം വഹിച്ചു. വൈക്കം മണികണ്ഠനാൽത്തറക്കു സമീപമുള്ള തിരുവാഭരണ പാതയിലാണ് സത്രത്തിനായി വിശാലമായ വേദി ഉയരുന്നത്.

വേദി, ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിലുള്ള പതിനെട്ടു പടികളോട് കൂടിയ താൽക്കാലിക ക്ഷേത്രം, യജ്ഞ മണ്ഡപം, ഊട്ടു പുര, അടുക്കള, വിപണന സ്റ്റാളുകൾ, ഓഫീസ്, മീഡിയ സെന്റർ, ശൗചാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ സത്ര ഭൂമിയിൽ ഒരുങ്ങും. ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി ആനയിച്ചു കൊണ്ട് വരുന്ന അയ്യപ്പ വിഗ്രഹമാണ് സത്ര ഭൂമിയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുക. ഇതിനായുള്ള ഘോഷയാത്ര ഡിസംബർ 8 നു ഗുരുവായൂരിൽ നിന്ന് ആരംഭിക്കും.തിരുവാഭരണ പാതയോരത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് സത്ര വേദി ഉയരുന്നത്.

തൊട്ടടുത്ത സ്ഥലങ്ങളും സത്രത്തിന്റെ നടത്തിപ്പിനായി ഉപയോഗ്യമാക്കും. പൂർണമായും പ്ലാസ്റ്റിക് വിമുക്തമാകും സത്ര വേദി. കുടിവെള്ളം, വൈദുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ 24 മണിക്കൂറും ലഭ്യമാക്കും. സത്ര പരിസരം പൂർണമായും ലഹരി വിമുക്തമാക്കൻ എക്സൈസ് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് പ്രത്യേക സംവിധാനമൊരുക്കും.നേരത്തെ വാസ്തു പൂജയും മറ്റു ചടങ്ങുകളും നടത്തിയ ശേഷമാണ് സത്ര വേദിക്കായി നിലമൊരുക്കിയത്. ഒരേ സമയം 5000 ത്തോളം പേർക്ക് പങ്കെടുക്കാവുന്ന തരത്തിലാണ് സത്ര വേദി തയ്യാറാകുന്നത്. ചെങ്ങന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനമാണ് പന്തലും സത്ര മണ്ഡപങ്ങളും ഒരുക്കുന്നത്.

റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ പ്രകാശ്, മെമ്പർമാരായ മിനി ഷാജി, വിനോദ് പുതുശേരിമല, സന്ധ്യ ദേവി, പ്രസന്ന ഗോപി നാഥൻ, ബി ജെ പി ജില്ലാ പ്രസിഡണ്ട് ഷൈൻ ജി കുറുപ്പ്, മുൻ പഞ്ചായത്തു മെമ്പർ അനോജ് കുമാർ, റിങ്കു ചെറിയാൻ, സംഘാടക സമിതി ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാര്, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, ആചാര്യ വിജയലക്ഷ്മി, സുമതി ദാമോദരൻ, സാബു പി, ഷിബുലാൽ കുളത്തൂർ മുഴി, രാധാകൃഷ്ണൻ പെരുമ്പട്ടി, മോഹന ചന്ദ്രൻ കാട്ടൂർ, പ്രസാദ് മൂക്കന്നൂർ, മനോജ് കോഴഞ്ചേരി തുടങ്ങിയവർ കാല്‍നാട്ടു കര്‍മ്മത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...