തിരുവനന്തപുരം : ആരോഗ്യ വകുപ്പ് സെക്രട്ടറി നിരുത്തരവാദപരമായി പെരുമാറുന്നതായി മനുഷ്യാവകാശ കമ്മീഷന്‍. ഇത്തരം സമീപനങ്ങള്‍ തുടര്‍ന്നാല്‍ റിപ്പോര്‍ട്ടുമായി സെക്രട്ടറിക്ക് കമ്മീഷന്‍ മുമ്പാകെ നേരില്‍ ഹാജരാകാന്‍ സമന്‍സ് അയക്കേണ്ടി വരുമെന്നും അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവില്‍ പറഞ്ഞു. കാന്‍സര്‍ മരുന്നുകളുടെ പേരിലുള്ള കൊള്ളയും തട്ടിപ്പും തടയുന്നതിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറി ഏഴ് ഓര്‍മ്മക്കുറിപ്പുകള്‍ അയച്ചിട്ടും സമര്‍പ്പിക്കാത്തതിനെതിരെയാണ് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നിശിത വിമര്‍ശനം.
റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കമ്മീഷന്‍ ഓഫീസില്‍ നിന്നും സെക്രട്ടറിയുടെ ഓഫീസിനെ ഫോണില്‍ ബന്ധപ്പെട്ടിട്ട് പോലും മറുപടി നല്‍കിയില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. കമ്മീഷന് ലഭിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോസ്ഥരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
സമയ ബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരിക്കുമ്പോള്‍ പരാതി പരിഹരിക്കാന്‍ കാലതാമസമുണ്ടാവുകയും പരാതിക്കാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാല്‍ ഉദ്യോഗസ്ഥര്‍ സമാധാനം പറയേണ്ടി വരുമെന്നും ഉത്തരവിലുണ്ട്. ഡിസംബര്‍ 20 ന് രാവിലെ 10. 30 ന് നടക്കുന്ന സിറ്റിംഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പി.യു. ഐപ്പ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































