തിരുവനന്തപുരം: വീണ്ടും പ്രതികാര നടപടിയുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലറെ സ്ഥാനത്ത് നിന്ന് മാറ്റി. ഡോ: കെ.കെ ഗീതാകുമാരിയെയാണ് വിസി സ്ഥാനത്ത് നിന്ന് മാറ്റിയത്. പകരം സാങ്കേതിക സർവകലാശാല വിസി ഡോ.സിസ തോമസിന് സംസ്കൃത സർവകലാശാലയുടെ അധിക ചുമതല നൽകി. സിൻഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്ന ഗവർണറുടെ ആവശ്യം വിസി തള്ളിയിരുന്നു. ബിഎഫ്എ വിദ്യാർഥികളെ പാസാക്കുന്നതുമായി ബന്ധപ്പെട്ട സിൻഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്ന് കാണിച്ച് ചാൻസലറായ ഗവർണർ വിസിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ആ കത്ത് പരിഗണിക്കേണ്ടതില്ല എന്ന് വിസി തീരുമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഗവർണർ-വിസി തർക്കമുണ്ടായിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























