കളമശ്ശേരി നഗരസഭയുടെ അഞ്ചേക്കര്‍ ഭൂമി കയ്യേറി എല്‍ഡിഎഫ് സമരം ; ഒഴിപ്പിക്കാന്‍ പോലീസിന്റെ സഹായം തേടി നഗരസഭ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളമശ്ശേരിയില്‍ ലൈഫ് പദ്ധതിക്ക് നഗരസഭയുടെ ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന കുടില്‍കെട്ടി സമരത്തിനെതിരെ പോലീസ്. കയ്യേറ്റം ഒഴിപ്പിക്കാന്‍ പോലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ട് നഗരസഭ കത്ത് നല്‍കിയതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ നടപടികളുമായി പോലീസ് എത്തിയത്. തിങ്കളാഴ്ച രാവിലെയാണ് കളമശ്ശേരി നഗരസഭയുടെ അഞ്ചേക്കര്‍ ഭൂമി കയ്യേറി എല്‍ഡിഎഫ് സമരം തുടങ്ങിയത്. പദ്ധതി നടപ്പിലാക്കാന്‍ നഗരസഭ തയാറാകാതെ ഭൂമിയില്‍ നിന്നൊഴിയില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

സമരക്കാര്‍ ആവശ്യപ്പെടുന്നത് ചതുപ്പ് നിലമാണെന്നും സര്‍ക്കാര്‍ ഭൂമി തരംമാറ്റാതെ അവിടെ വീട് നിര്‍മ്മിക്കാനാകില്ലെന്നുമാണ് നഗരസഭയുടെ നിലപാട്. ഇതിന് പിന്നാലെയാണ് പോലീസെത്തി സമരക്കാരെ ഒഴിപ്പിക്കാന്‍ നീക്കം നടത്തുന്നത്. പോലീസ് നടപടി അംഗീകരിക്കില്ലെന്നും പ്രതിരോധിക്കുമെന്നും സമരക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. യുഡിഎഫ് ഭരണത്തിലുള്ള നഗരസഭ ലൈഫ് പദ്ധതി വൈകിപ്പിക്കുകയാണെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...