സന്നിധാനത്ത് കളമെഴുത്ത് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ശബരിമല : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് കളമെഴുത്തിന് തുടക്കമായി. മാളികപ്പുറത്തെ മണിമണ്ഡപത്തിലാണ് മകരസംക്രമ ദിനം മുതല്‍ അഞ്ച് ദിവസത്തേയ്ക്ക് കളമെഴുത്ത് നടക്കുന്നത്. അയ്യപ്പന്റെ ഓരോ ഭാവങ്ങളാണ് ഓരോ ദിവസവും കളമെഴുതുന്നത്. ബാലമണികണ്ഠവേഷമായിരുന്നു മകരവിളക്ക് ദിനത്തില്‍ കളമെഴുതിയത്. ഇന്ന് (ജനുവരി 15) വില്ലാളി വീരന്‍, നാളെ (ജനുവരി 16) രാജകുമാരന്‍,ജനുവരി 17ന് പുലിവാഹനന്‍, സമാപനദിനമായ ജനുവരി 18ന് തിരുവാഭരണ വിഭൂഷിതനായ ശാസ്താവിനെയുമാണ് കളമെഴുതുക.
റാന്നി കുന്നയ്ക്കാട്ട് കുറുപ്പുമാരുടെ കുടുംബമാണ് പരമ്പരാഗതമായി സന്നിധാനത്ത് ഈ ചടങ്ങ് നിര്‍വഹിക്കുന്നത്.

രതീഷ് അയ്യപ്പകുറുപ്പ്, അജിത് ജനാര്‍ദന കുറുപ്പ്, ജയകുമാര്‍ ജനാര്‍ദനകുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. മകരവിളക്കിന് ശേഷമുളള പ്രധാന അഞ്ച് ചടങ്ങുകളായ കളമെഴുത്ത്, പാട്ട്, എഴുന്നള്ളത്ത്, നായാട്ടുവിളി, ഗുരുതി എന്നിവയില്‍ നായാട്ടുവിളി ഒഴികെയുള്ളവ നിര്‍വഹിക്കുന്നത് ഇവരാണ്. മാളികപ്പുറത്ത് കളമെഴുതിയതിന് ശേഷം എഴുന്നളളത്ത് സന്നിധാനത്ത് എത്തുന്നു. തിരിച്ച് മാളികപുറത്തെത്തി കളം മായ്ക്കുന്നതോടെ ഒരു ദിവസത്തെ ചടങ്ങ് അവസാനിക്കും. ജനുവരി 19 നാണ് മാളികപ്പുറത്ത് ഗുരുതി നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി മുടങ്ങി ; പവർകട്ടിൽ വലഞ്ഞ് ജനം

0
തിരുവനന്തപുരം: രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നലെയും ജനത്തെ വലച്ചു. പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിലും...

ടി. വീണ ദുബായിലേക്ക് ഹവാല പണമിടപാട് നടത്തി ; ദുബായിൽ ഷെൽ കമ്പനി തുടങ്ങാൻ...

0
തിരുവനന്തപുരം : മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ദുബായിലേക്ക്...

സമാനതകളില്ലാത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം ; ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ എത്തുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി തയാറായ തലസ്ഥാന ന​ഗരമായ ഡൽഹി സമാനതകളില്ലാത്ത ജാ​ഗ്രതയിൽ....

നീലംപേരൂർ പൂരം പടയണി ഇന്ന് ; വല്യന്നവും അന്നങ്ങളും കോലങ്ങളും എഴുന്നള്ളുന്നള്ളത്ത് രാത്രിയിൽ

0
ചങ്ങനാശേരി : നീലംപേരൂർ പൂരം പടയണി ഇന്ന്. രാത്രി വല്യന്നവും അന്നങ്ങളും...