കലഞ്ഞൂർ ഇടത്തറ ആരോഗ്യ ഉപകേന്ദ്രം ; അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർമ്മാണ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : 55.5 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന കലഞ്ഞൂർ ഇടത്തറ ആരോഗ്യ ഉപകേന്ദ്രം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. കലഞ്ഞൂർ കൊട്ടന്തറയിൽ ആണ് പുതിയ ആരോഗ്യ ഉപകേന്ദ്രം നിർമ്മിക്കുന്നത്. ഇതിനായി ഗ്രാമ പഞ്ചായത്ത്‌ 5 സെന്റ് സ്‌ഥലം ലഭ്യമാക്കിയിരുന്നു. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 13,15,16, വാർഡുകൾക്കായി പ്രവർത്തിച്ചു വരുന്ന ഇടത്തറ സബ്‌സെന്റർ ദീർഘ നാളായി കൊട്ടന്തറ അംഗൻവാടിയുടെ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പുതിയ സബ് സെന്റർ നിർമ്മാണം പൂർത്തികരിക്കുന്നതോടെ രാവിലെ 9 മുതൽ 4 വരെ നഴ്സിംഗ് ജീവനക്കാരുടെ സേവനം ലഭ്യമാകും. ഗ്രാമ പഞ്ചായത്ത്‌ എഞ്ചിനീയറിങ് വിഭാഗത്തിനാണ്‌ നിർവഹണ ചുമതല.വെയ്റ്റിംഗ് ഏരിയ,ഇങ്കുബേഷൻ റൂം,പരിശോധന മുറി, ശുചി മുറി എന്നിവയാണ് പുതിയ സബ്സെന്റർ കെട്ടിടത്തിൽ നിർമ്മിക്കുന്നത്. കോന്നി മണ്ഡലത്തിൽ പുതിയതായി 8 ആരോഗ്യ ഉപ കേന്ദ്രങ്ങളാണ് 55.5 ലക്ഷം രൂപ ചിലവിൽ പുതിയതായി നിർമ്മിക്കുന്നത്.

കലഞ്ഞൂർ കൊട്ടൻതറയിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി പുഷ്പവല്ലി അധ്യക്ഷയായി.ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബീന പ്രഭ, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മിനി എബ്രഹാം, പഞ്ചായത്ത്‌ അംഗങ്ങൾ ആയ ആശ സജി, അജിത സജി, ഷാൻ ഹുസൈൻ, സുഭാഷിണി, ബിന്ദു, സജൻ മെഡിക്കൽ ഓഫീസർ ഡോ. അനുരുപ് തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....