മന്ത്രി ഇടപെട്ടിട്ടും കലഞ്ഞൂർ-പാടം റോഡ് പണിയില്‍ മെല്ലെപ്പോക്ക് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : കലഞ്ഞൂർ-പാടം റോഡ് പണി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഇടപെട്ടിട്ടും മേല്ലപ്പോക്കില്‍ റോഡ് നിര്‍മാണം.  അമ്പത്തിയൊന്ന് മാസങ്ങളായി റോഡ് നിർമാണം നടക്കുന്നു. ഇങ്ങനെ പോയാല്‍ ഈ റോഡ് പണി പൂർത്തിയാക്കുന്നത് 2023-ലോ 2024-ലോ ആയിരിക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. 12.47 കിലോമീറ്റർ റോഡിലെ നിർമാണ പ്രവർത്തനങ്ങൾ കണ്ട് സഹികെട്ടിട്ടുള്ള ആളുകളുടെ അഭിപ്രായവുമാണിത്.

ഒക്ടോബർ 19-ന് കലഞ്ഞൂർ-പാടം റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്  ജില്ലാ കളക്ടർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും ഒപ്പം സന്ദർശിച്ചതാണ്. 2018-ലാണ് കെ.പി.റോഡിലെ ഇളമണ്ണൂർ ഇരുപത്തിമൂന്നിൽ നിന്നും ആരംഭിച്ച് കലഞ്ഞൂർ വഴി പാടത്തെത്തുന്ന റോഡ് നിർമാണം ആരംഭിച്ചത്. ഇതിനിടയിൽ റോഡ് നിർമാണത്തിലെ പോരായ്മകൾ കണ്ട് കരാറുകാരന് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകുകയും ചെയ്തതാണ്.

റോഡിലെ യാത്രാദുരിതം കാരണം നാട്ടുകാരുടെ ശക്തമായ അവശ്യത്തെ തുടർന്ന്  ജില്ലയിലെ റോഡുകൾ പരിശോധിക്കാൻ  മന്ത്രിയും സംഘവും ഇവിടെയുമെത്തിയതുമാണ്. ഡിസംബർ 31-ന് മുൻപ് നിർമാണം പൂർത്തിയാക്കുമെന്നാണ് മന്ത്രി പറഞ്ഞതാണ്. പക്ഷെ റോഡ് നിര്‍മാണം വേണ്ട രീതിയില്‍ സമയത്ത് ചെയ്തു തീര്‍ക്കുന്നില്ല. ജോലിക്കാരെ കൂടുതലായി നിയോഗിച്ച് റോഡ് നിർമാണ പ്രവർത്തനത്തിൽ വേഗതയുണ്ടാക്കണമെന്നാവശ്യവും കരാറുകാരൻ കൈക്കൊണ്ടിട്ടില്ല.

മന്ത്രി അന്ന് പറഞ്ഞത് :
റോഡ് നിർമ്മാണം 2022 ഡിസംബർ 31-നകം പൂർത്തിയാക്കും. റോഡിന്‍റെ  നിർമാണ പുരോഗതികൾ പൊതുമരാമത്ത് ചീഫ് എൻജിനീയറും ജില്ലാ കളക്ടറും നേരിട്ട് മേൽനോട്ടം വഹിക്കും. കെ.എസ്.ഇ.ബി, ജലഅതോറിറ്റി എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. പ്രഖ്യാപിച്ച തീയതികൾ ഉദ്യോഗസ്ഥർ നൽകിയ ഉറപ്പാണ്. തീരുമാനിച്ച കാര്യം എവിടെയെങ്കിലും ലംഘിക്കപ്പെട്ടാൽ അത് പരിശോധിക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...