പത്തനംതിട്ട : കന്നിസ്വാമിയായി മലചവിട്ടിയെത്തി അയ്യപ്പന് കളരിമുറകള്‍ കാണിക്കയായി അര്‍പ്പിച്ച സന്തോഷത്തിലാണ് കണ്ണൂര്‍ കൊറ്റാളി സ്വദേശിയായ ദിനേശന് ഗുരുക്കള്‍. പലകുറി ആഗ്രഹിച്ചിരുന്നു എങ്കിലും ഇക്കുറിയാണ് 62 കാരനായ ഗുരുക്കള്‍ക്ക് ശബരിമല ചവിട്ടാന്‍ സാധിച്ചത്. അങ്ങനെ ആദ്യമായി അയ്യപ്പനെ കാണാനെത്തുമ്പോള്‍ കളരി കാണിക്കയായി അവതരിപ്പിക്കണമെന്ന് തീരുമാനമെടുക്കുകയായിരുന്നു.
മാസങ്ങളോളം നീണ്ട പരിശീലനങ്ങള്‍ക്കും ശ്രമങ്ങള്‍ക്കും ഒടുവിലാണ് ഗുരുക്കള്‍ സന്നിധാനത്തെത്തി ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ കളരി അവതരിപ്പിച്ചത്. 15 അംഗ സംഘമായിട്ടായിരുന്നു കളരിപ്പയറ്റ് കാഴ്ചവെച്ചത്. തെക്കന്‍, വടക്കന്‍, കടത്തനാടന്‍ മുറകളെ കോര്‍ത്തിണക്കിയായിരുന്നു അവതരണം. 1975 ലാണ് ഇദ്ദേഹം കളരി അഭ്യാസം ആരംഭിച്ചത്. കഴിഞ്ഞ 42 വര്‍ഷമായി കളരി പരിശീലനവും നടത്തി വരുന്നു. ഒരു മണിക്കൂറോളം നീണ്ടുനിന്ന കളരി അഭ്യാസങ്ങളാണ് ഗുരുക്കളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചത്. വാള്‍പ്പയറ്റ്, ഉറുമി പയറ്റ്, കുറുവടിപ്പയറ്റ് തുടങ്ങിയ വിവിധ മുറകള്‍ക്കൊപ്പം അഭ്യാസ പ്രകടനങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033