ചിങ്ങം ഒന്നിന് കല്ലേലി കാവില്‍ നവാഭിഷേകവും വിത്ത് സമര്‍പ്പണവും

For full experience, Download our mobile application:
Get it on Google Play

കോന്നി : കാര്‍ഷിക വിളകളില്‍ നൂറ് മേനി വിളവ് കൊയ്യാന്‍ മല അപ്പൂപ്പന്റെ അനുഗ്രഹം തേടി നൂറ്റാണ്ടുകളായി ദ്രാവിഡ ജനത ആചരിച്ചു വരുന്ന വിള സമര്‍പ്പണം നാളെ ചിങ്ങ പുലരിയില്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നടക്കും.

ആദി ദ്രാവിഡ ജനത തമിഴ്നാട്ടിലെ രാജപാളയത്തെ വയലുകളില്‍ വിളയിച്ചെടുത്ത നെല്‍ കറ്റകള്‍ ആചാര അനുഷ്ടാനത്തോടെ കല്ലേലി കാവില്‍ എത്തിച്ചു. ഈ നെല്‍ മണികള്‍ രാവിലെ 6 മണിയ്ക്ക് പൂജിച്ചു ചാര്‍ത്തുകയും തുടര്‍ന്ന് ഭക്ത ജനങ്ങള്‍ക്ക്  പ്രസാദമായി നല്‍കുകയും ചെയ്യും. ഈ നെല്‍വിത്തുകള്‍ ഭവനങ്ങളില്‍ വിതയ്ക്കുകയും വിളവെത്തുമ്പോള്‍ കാവിലേക്ക് തിരികെ സമര്‍പ്പിക്കുകയും ചെയ്യും.

ആദി ദ്രാവിഡ നാഗ ഗോത്ര കര്‍ഷകര്‍ക്ക് പുതു വിത്തുകള്‍ നല്‍കിയ പാരമ്പര്യ ചടങ്ങുകളാണ് ഇന്നും കാവില്‍ തുടര്‍ന്ന് വരുന്നത്. പൂജിച്ച വിത്തുകള്‍ പാണ്ടി ദേശത്തെ വയലുകളില്‍ വിതച്ച് വിള കൊയ്യുന്ന ചടങ്ങും പരമ്പരാഗതമായി കാവ്‌ ആചാരത്തിന്റെ ഭാഗമായി നടന്നു വരുന്നു. പാല്‍, തൈര്, നെയ്യ്, തേന്‍, പനിനീര്‍, ചന്ദനം, ഭസ്മം, ഇളനീര്‍, പുഷ്പം എന്നിവ ചേര്‍ന്നുള്ള നവാഭിഷേകവും രാവിലെ 6.30 മുതല്‍ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...