കൃഷി, പട്ടികജാതി വികസനം, വീട് നിര്‍മ്മാണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് ബജറ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൃഷി, പട്ടികജാതി വികസനം, വീട് നിര്‍മ്മാണം, കളിസ്ഥലം വാങ്ങല്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി 2026-2027 വര്‍ഷത്തെ ബജറ്റ് കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത വില്‍ക്കി അവതരിപ്പിച്ചു. 192412151 രൂപ വരവും 179842800 രൂപ ചെലവും 12569351 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഭവന നിര്‍മാണ പദ്ധതികള്‍ക്കായി 8985000 രൂപയും കൃഷി, മൃഗസംരക്ഷണം തുടങ്ങിയവ ഉള്‍പ്പെടുന്ന ഉല്‍പാദന മേഖലയ്ക്ക് 5294150 രൂപയും വകയിരുത്തി. പട്ടികജാതിക്കാര്‍ക്കായി 485500 രൂപയും വിവിധ റോഡ് പദ്ധതികള്‍ക്ക് 8990400/- രൂപയും പഞ്ചായത്തിന് കളിസ്ഥലം വാങ്ങുന്നതിന് 25 ലക്ഷം രൂപയും മാറ്റിവെച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനമണി മോഹനന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ റെജി ചാക്കോ വാക്കയില്‍, ചെറിയാന്‍ എം.ജെ, ശോശാമ്മ ജോര്‍ജ്, റ്റിബി സൂസന്‍ മാത്യു, അനില്‍ തോമസ്, മറിയാമ്മ വര്‍ഗീസ്, ഗിരി കുമാര്‍, കെ.ബി രാമചന്ദ്രന്‍, ശോശാമ്മ ഈശോ, റ്റി.റ്റി മനു, സൂസന്‍ തോമസ്, കെ. അനില്‍കുമാര്‍, സെക്രട്ടറി പി നന്ദകുമാര്‍, അക്കൗണ്ടന്റ് കെ. പ്രദീഷ് എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം

0
തൃശ്ശൂർ: തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...

താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട്...

0
മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച...

റാന്നി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു ​

0
റാന്നി : ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 80-ാം സ്വാതന്ത്ര്യ ദിനാഘോഷം...

സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

0
പത്തനംതിട്ട : എൺപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി സി.പി.എം പത്തനംതിട്ട ജില്ലാ...