ബാങ്ക് ഉദ്യോഗസ്ഥന്‍ ആണെന്ന വ്യാജേന വീട്ടില്‍ അതിക്രമിച്ചു കയറി കവര്‍ച്ച ; പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുവാറ്റുപുഴ : ബാങ്ക് ഉദ്യോഗസ്ഥന്‍ ആണെന്ന വ്യാജേന വീട്ടില്‍ അതിക്രമിച്ചുകയറിയ കവര്‍ച്ച പ്രതി അറസ്റ്റില്‍. കോവിഡിന് പിന്നാലെ കവര്‍ച്ചക്കാരും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. കല്ലൂര്‍ക്കാട് ഇന്ന് രാവിലെ 9 മണിയോടെ വീട്ടില്‍ അതിക്രമിച്ചുകയറി കവര്‍ച്ച നടത്തിയതാണ് പുതിയസംഭവം.

കല്ലൂര്‍ക്കാട് 6 -ാം വാര്‍ഡില്‍ പ്ലാത്തോട്ടത്തില്‍ സണ്ണിയുടെ വീട്ടിലാണ് മോഷണം നടത്തിയത്. ബാങ്ക് ഉദ്യോഗസ്ഥന്‍ ആണെന്ന വ്യാജേന കാറിലാണ് മോഷ്ടാവ് എത്തിയത്. ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം അപഹരിക്കുകയായിരുന്നു. മോഷണ ശ്രമത്തിനിടെ മുറിവേറ്റ ഭാര്യ ഇപ്പോള്‍ ചികിത്സയില്‍ ആണ്. പ്രതിയെ കല്ലൂര്‍ക്കാട് പോലീസിന്റെയും പോത്താനിക്കാട് പോലീസിന്റെയും സംഘം പൈങ്ങൊട്ടൂര്‍വെച്ച് അറസ്റ്റ്ചെയ്തു. കോട്ടയം സ്വദേശിയാണ് മോഷ്ടാവ്.

ആദ്യം ഇയാളെ വീട്ടില്‍ കയറ്റിയില്ല. ഫോണ്‍ തകരറാണെന്നും ലാന്‍ഡ് ഫോണില്‍ വിളിക്കാന്‍ അനുവദിക്കാമോ എന്ന് ചോദിച്ചാണ് വീട്ടില്‍ കടന്നത്. തുടര്‍ന്ന് വെള്ളം ചോദിച്ചു. വെള്ളവുമായി എത്തിയപ്പോള്‍ അടിച്ചു വീഴിച്ചു സ്വര്‍ണ്ണം അപഹരിക്കുകയായിരുന്നു. ഇയാള്‍ പോയ ശേഷം ടൗണിലുള്ള മകനെ വിളിച്ചറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതാണ് മോഷ്ടാവിനെ പിടികൂടാന്‍ വഴിയൊരുക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....