കളമശേരി മെഡിക്കല്‍ കോളജില്‍ സംഭവിച്ച ചികിത്സ വീഴ്ച്ച : അന്വേഷണത്തിന് ആരോഗ്യ സെക്രട്ടറി ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

എറണാകുളം: കളമശേരി മെഡിക്കല്‍ കോളജില്‍ സംഭവിച്ച ചികിത്സ വീഴ്ച്ച കണ്ടെത്തുന്നതിനായി അന്വേഷണത്തിന് ആരോഗ്യ സെക്രട്ടറി ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.ഹരികുമാരന്‍ നായര്‍ക്കാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണം നടത്തി ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.

കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗി മരിക്കാനിടയായെന്ന നഴ്‌സിംഗ് ഓഫീസറുടെയും ജൂനിയര്‍ ഡോക്ടറുടെയും വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം നടത്താനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറിക്കിടന്നതിനാലാണ് കൊവിഡ് രോഗി മരിച്ചതെന്ന് നഴ്‌സിംഗ് ഓഫീസര്‍ ജലജ ദേവിയുടെ ശബ്ദ സന്ദേശമാണ് പ്രശ്നത്തിനിടയാക്കിയത്. പിന്നാലെ വീഴ്ച്ചകള്‍ ശരിവെച്ച്‌ ജൂനിയര്‍ ഡോക്ടര്‍ നജ്മ സലിമും രംഗത്തെത്തിയപ്പോള്‍ ആരോഗ്യ വകുപ്പ് സംശയത്തിന്റെ നിഴലിലായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...