പോപ്പുലര്‍ കേസുകള്‍ എല്ലാം ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു ; പാപ്പര്‍ ഹര്‍ജിയുടെ തീരുമാനം നാളെ അറിയാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമകള്‍ക്കെതിരെ ഫയല്‍ചെയ്ത എല്ലാ ഹര്‍ജികളും ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വാദം കേള്‍ക്കുന്നതിനുവേണ്ടി പ്രത്യേക ഹിയറിംഗ് ബഞ്ചിലേക്ക് കേസുകള്‍ മാറ്റി. ഓരോ പരാതിക്കും പ്രത്യേകം എഫ്.ഐ.ആര്‍ ഇടണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിര്‍ത്തിക്കൊണ്ടാണ് കോടതിയുടെ ഇന്നത്തെ തീരുമാനം.

ഇരുപത്തിരണ്ടോളം കേസുകളാണ് കോടതിയില്‍ എത്തിയത്. കോടികള്‍ നിക്ഷേപിച്ചവരും കേസുമായി കോടതിയില്‍ എത്തിയിരുന്നു. പി.ജി.ഐ.എ ഫയല്‍ ചെയ്ത രണ്ടുകേസുകളും ഇന്ന് പരിഗണിച്ചിരുന്നു. പോപ്പുലര്‍ ഉടമകള്‍ക്കുവേണ്ടി ഇന്ന് ഒരു ഹര്‍ജികൂടി ഇന്ന് ഹൈക്കോടതിയില്‍ എത്തി. എല്ലാ എഫ്.ഐ.ആര്‍ കളും ഒന്നിച്ച് ഒരുകേസായി പരിഗണിക്കണമെന്നാണ് പ്രതികള്‍ക്കുവേണ്ടി അഭിഭാഷകര്‍ ആവശ്യപ്പെട്ടത്.

അതേസമയം പോപ്പുലര്‍ ഉടമകള്‍ പത്തനംതിട്ട സബ് കോടതിയില്‍ സമര്‍പ്പിച്ച പാപ്പര്‍ ഹര്‍ജിയുടെ തീരുമാനം നാളെ അറിയാം. പാപ്പര്‍ ഹര്‍ജി പിന്‍വലിക്കാമെന്നും നിക്ഷേപകരുടെ പണം മടക്കി നല്‍കാമെന്നും പ്രതികളുടെ അഭിഭാഷകന്‍ കഴിഞ്ഞയാഴ്ച ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. ജാമ്യം ലഭിക്കുന്നതിനുള്ള അനുകൂല സാഹചര്യം ഒരുക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ഇതനുസരിച്ച് പാപ്പര്‍ ഹര്‍ജി പിന്‍ വലിക്കുന്നതിനുള്ള  അപേക്ഷ പത്തനംതിട്ട സബ് കോടതിയില്‍ നല്‍കിയതായിട്ടാണ് വിവരം. അങ്ങനെയെങ്കില്‍ പാപ്പര്‍ ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുവാദം കൊടുക്കുവാന്‍ സാധ്യതയുണ്ട്. ഈ ഹര്‍ജി പിന്‍ വലിക്കുകയോ കോടതി തള്ളുകയോ ചെയ്‌താല്‍  അത് നിക്ഷേപകര്‍ക്ക് വലിയതോതില്‍  ആശ്വാസമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...

എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം

0
ന്യൂഡൽഹി : എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം. 600...