കല്പാത്തി രഥോത്സവം : ഇന്ന് കൊടിയേറും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രം, പുതിയകല്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയകല്പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ രാവിലെ 9.30നും 11.30നും ഇടയിലാണ് കൊടിയേറ്റം. ഇതിന് മുന്നോടിയായി ഗ്രാമക്ഷേത്രങ്ങളില്‍ തിങ്കളാഴ്ച സന്ധ്യയ്ക്ക് വാസ്തുശാന്തി നടന്നു. നവംബര്‍ 14, 15, 16 തീയതികളിലാണ് കല്പാത്തി രഥോത്സവം. ബുധനാഴ്ച വൈകീട്ട് കല്പാത്തി ദേശീയ സംഗീതോത്സവത്തിനും തുടക്കമാവും.

വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം
ചൊവ്വാഴ്ച രാവിലെ 10.30-ന് ശേഷമാണ് കൊടിയേറ്റം. ചന്ദ്രഗ്രഹണമായതിനാല്‍ കൊടിയേറ്റം കഴിഞ്ഞ് അടച്ചാല്‍ വൈകീട്ട് ഏഴിനാണ് ക്ഷേത്രനട തുറക്കുക. തുടര്‍ന്ന് പുണ്യാഹശുദ്ധി, യാഗശാലപൂജ, അഷ്ടബലി, രാത്രി ഒമ്പതിന് ഗ്രാമപ്രദക്ഷിണം, അര്‍ധയാമപൂജ എന്നിവ നടക്കും. ഒന്നാംതേരുനാളായ 14-ന് രാവിലെ രഥാരോഹണത്തിനുശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും.

പുതിയകല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം
ചൊവ്വാഴ്ചരാവിലെ എട്ടിന് വേദപാരായണം ആരംഭിക്കും. രുദ്രാഭിഷേകത്തിനുശേഷം 10.30നും 11.30നും ഇടയ്ക്കാണ് കൊടിയേറ്റം. വൈകീട്ട് നാലിന് വേദപാരായണം, രാത്രി 10.30-ന് ഗ്രാമപ്രദക്ഷിണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ എട്ടിന് വേദപാരായണം, രുദ്രാഭിഷേകം എന്നിവയും വൈകീട്ട് നാലിന് വേദപാരായണം, രാത്രി ഒമ്പതിന് ഗ്രാമപ്രദക്ഷിണം എന്നിവയും നടക്കും. ഒമ്പതിന് വൈകീട്ട് സംഗീതോത്സവം ആരംഭിക്കും. 15-ന് രാവിലെ 10.30ന് രഥാരോഹണം. വൈകീട്ട് അഞ്ചിന് രഥപ്രദക്ഷിണം ആരംഭിക്കും.

പഴയകല്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രം
ചൊവ്വാഴ്ച രാവിലെ ഏഴിന് കളഭാഭിഷേകം, വേദപാരായണ ആരംഭം എന്നിവ നടക്കും. രാവിലെ 10.30നും 11-നും ഇടയിലാണ് കൊടിയേറ്റം. രാത്രി പത്തിന് എഴുന്നള്ളത്ത്. 16-ന് രാവിലെ 10നും 10.30നും രഥാരോഹണം നടക്കും. വൈകീട്ട് നാലിന് രഥം ഗ്രാമപ്രദക്ഷിണം.
ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം
ചൊവ്വാഴ്ച രാവിലെ പൂജകള്‍ക്കുശേഷം 9.30-നും 10.30-നും ഇടയ്ക്ക് ഉത്സവത്തിന് കൊടിയേറും. 16-ന് രാവിലെ 9.30നും 10.15നും ഇടയ്ക്കാണ് രഥാരോഹണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...