പിതാവിനോടുള്ള വൈരാഗ്യം ; വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്ന് പുറത്താക്കിയതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രക്ഷിതാവിനോടുളള വിരോധത്തിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിയെ സ്കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി. കോഴിക്കോട് സ്വദേശി അനൂപ് ഗംഗാധരനാണ് സ്കൂളിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ക്രിക്കറ്റ് പരിശീലനത്തിന്‍റെ പേരില്‍ തുടര്‍ച്ചയായി അവധിയായതിനെ തുടര്‍ന്നാണ് കുട്ടിയെ പുറത്താക്കിയതെന്നാണ് മാനേജ്മെന്‍റിന്‍റെ വീശദീകരണം.

കോഴിക്കോട് സെന്‍റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ എആര്‍ മാധവനെ സ്കൂള്‍ റോളില്‍ നിന്ന് നീക്കം ചെയ്യുന്നതിന് മുന്നോടിയായി കോഴിക്കോട്ടെ സെന്‍റ് ജോസഫ് ബോയ്സ് സ്കൂള്‍ ഹെഡ് മാസ്റ്റര്‍ രക്ഷിതാവായ അനൂപ് ഗംഗാധരന് കത്തയച്ചു. 15 പ്രവര്‍ത്തി ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ക്ളാസില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് നടപടിയിലേക്ക് നീങ്ങുന്നതെന്ന് കത്തില്‍ പറയുന്നുണ്ടെങ്കിലും തന്നോടുളള വ്യക്തിവിരോധനം തീര്‍ക്കാന്‍ കുട്ടിയെ പുറത്താക്കി എന്നാണ് രക്ഷിതാവായ അനൂപിന്‍റെ ആരോപണം. പിടിഎ പ്രസിഡണ്ടായിരിക്കെ അമിതമായി ഡൊണേഷന്‍ വാങ്ങിക്കുന്നതടക്കം താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ മനേജ്മെന്‍റിനെ ചൊടിപ്പിച്ചിരുന്നു. ആസൂത്രിതമായി പിടിഎ സ്ഥാനത്തു നിന്ന് തന്നെ പുറത്താക്കിയതിനു പിന്നാലെയാണ് മകനെയും പുറത്താക്കുന്നതെന്ന് അനൂപ് ഗംഗാധരന്‍ ആരോപിച്ചു.

URGENT REQUIREMENT – OFFICE MANAGER
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട ഓഫീസില്‍ മാനേജരുടെ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റ അയക്കുക. [email protected]   0468 2333033/ 94473 66263/ 85471 98263

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് തന്നെ സർക്കാർ എങ്ങോട്ടാണ് പോകുന്നതെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പി.എ. മുഹമ്മദ്...

0
കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ പി.എ....

പുത്തനത്താണിയില്‍ മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയില്‍

0
മലപ്പുറം: പുത്തനത്താണിയില്‍ വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോയോളം ആനക്കൊമ്പുമായി...

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...