കമല, മകള്‍ വീണ എന്നിവരെ ഇ.ഡി ചോദ്യം ചെയ്യും ; പ്രതിരോധിക്കാനാവാതെ പിണറായിയും സിപിഎമ്മും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കമല, മകള്‍ വീണ എന്നിവരെ ഇ.ഡി ചോദ്യം ചെയ്യും. പ്രതിരോധിക്കാനാവാതെ പിണറായിയും സിപിഎമ്മും. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് തുടര്‍ നടപടി തുടങ്ങി. അടുത്തയാഴ്ച സ്വപ്നയുടെ മൊഴിയില്‍ പേരുള്ളവരെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല, മകള്‍ വീണ എന്നിവരെയാകും ആദ്യഘട്ടത്തില്‍ ഇഡി ചോദ്യം ചെയ്യുക. ഇവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്ന രഹസ്യമൊഴിയില്‍ ഉന്നയിച്ചിട്ടുള്ളതെന്നാണ് വിവരം.

ആദ്യഘട്ടത്തില്‍ മൊഴി രേഖപ്പെടുത്തുക മാത്രമാകും ചെയ്യുക. ഇതിനു മുന്നോടിയായി സ്വപ്നയുടെ മൊഴി ബുധനാഴ്ച രേഖപ്പെടുത്തും. മൊഴിക്കും അപ്പുറം തെളിവുകള്‍ എന്തെങ്കിലും ഉണ്ടോ എന്നതും ഇഡി അന്വേഷിക്കുന്നുണ്ട്. തന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ ഇപ്പോള്‍ കോടതിയിലുള്ള മൊബൈല്‍ ഫോണിലുണ്ടെന്നാണ് സ്വപ്നയുടെ വാദം. ഈ ഫോണ്‍ കോടതിയില്‍ നിന്നു വാങ്ങാനുള്ള നീക്കം ഇഡി ആരഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഭാര്യയുടെയും മകളുടെയും മൊഴിയെടുത്ത ശേഷം മാത്രമെ കേസില്‍ സ്വപ്ന ആരോപണം ഉന്നയിച്ചിരിക്കുന്ന മറ്റുള്ളവരെ ഇഡി വിളിച്ചു വരുത്തൂ. കെ.ടി ജലീല്‍, പി.ശ്രീരാമകൃഷ്ണന്‍, സി.എം രവീന്ദ്രന്‍, നളിനി നെറ്റോ എന്നിവരുടെയും മൊഴിയെടുക്കും. കേസിലെ എല്ലാ നടപടികളും പഴുതടച്ച്‌ തന്നെ വേണമെന്നാണ് ഇഡിയുടെ തീരുമാനം. ഇ ഡിയുടെ ഡല്‍ഹി ഓഫിസില്‍ നിന്നും കേസ്‌ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...