കന്നഡ നടന്‍ വജ്ര സതീഷിനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കന്നഡ നടന്‍ വജ്ര സതീഷിനെ കുത്തിക്കൊന്നു. ബെംഗളൂരുവിലെ വീട്ടിലാണ് നടനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യാസഹോദരന്‍ ഉള്‍പ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തു. ആര്‍.ആര്‍ നഗര്‍ പട്ടണഗെരെയിലെ വീട്ടിലാണ് സതീഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതിലിനു സമീപം രക്തം കണ്ടതോടെ അയല്‍വാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി ബലംപ്രയോഗിച്ച്‌ വീട് തുറന്നപ്പോള്‍ കിടപ്പുമുറിയിലാണ് നടനെ മരിച്ച നിലയില്‍ കണ്ടത്.

വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവ് ഉണ്ടായിരിന്നു. സതീഷ് നാലു വര്‍ഷം മുന്‍പാണ് വിവാഹം ചെയ്തത്. ഭാര്യ ഏഴു മാസം മുന്‍പ് മരിച്ചു. ഒരു കുട്ടിയുണ്ട്. സതീഷ് ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്നും അതാണ് മരണ കാരണമെന്നും ഭാര്യയുടെ സഹോദരന്‍ സുദര്‍ശന്‍ ആരോപിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സാരാനാഥിന് യുനെസ്കോ അംഗീകാരം; ഇന്ത്യയുടെ 45-ാമത് ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു

0
ന്യൂഡൽഹി :ബുദ്ധമതത്തിന്റെ പ്രധാന തീർത്ഥാടന കേന്ദ്രവും ചരിത്രപ്രധാനവുമായ ഉത്തർപ്രദേശിലെ സാരാനാഥിന് യുനെസ്കോയുടെ...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

കൊല്ലത്ത് മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് മകൻ

0
കൊല്ലം: കുളത്തുപുഴയിൽ മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച...

സമരമുഖത്തുനിന്ന് മടങ്ങിയ നടി ഷബാന ആസ്മിക്ക് ആരോഗ്യപ്രശ്നം ; പന്നിപ്പനി ബാധയെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി: ബോളിവുഡ് നടിയും സാമൂഹിക പ്രവർത്തകയുമായ ഷബാന ആസ്മിക്ക് പന്നിപ്പനി (സ്വൈൻ...