ഇ.പി ജയരാജന്‍റെ ആരോപണത്തെ അംഗീകരിക്കാതെ കാനം രാജേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എ.കെ.ജി സെന്‍ററില്‍ ബോംബ് എറിഞ്ഞത് കോണ്‍ഗ്രസ് ആണെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ ആരോപണത്തെ അംഗീകരിക്കാതെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കാനം പറഞ്ഞു. അക്രമത്തിന്‍റെ ബുദ്ധി കേന്ദ്രം ഇ.പി ജയരാജനാണെന്ന സുധാകരന്റെ പ്രസ്താവന ജനങ്ങള്‍ പുച്ഛിച്ച്‌ തള്ളുമെന്ന് മന്ത്രി എം.വി ഗോവിന്ദനും പ്രതികരിച്ചു.

അക്രമം നടത്തിയ പ്രതിയെ ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്നത് പോലീസിന് വലിയ നാണക്കേടായിരിക്കെയാണ് മുന്നണിക്കുള്ളില്‍ നിന്ന് തന്നെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന ഇ.പി ജയരാജന്‍റെ വാദങ്ങളെ സി.പി.ഐ പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ല. എ.കെ.ജി സെന്ററിനെതിരെ ആക്രമണം നടത്തിയവര്‍ തന്നെയാണ് കള്ളക്കഥകളും പ്രചരിപ്പിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

പോലീസ് അന്വേഷണത്തില്‍ തെളിവ് കിട്ടാതെ കോണ്‍ഗ്രസിന് നേരെ ആരോപണം ഉന്നയിക്കുകയും പിന്നീട് പ്രതി കോണ്‍ഗ്രസ് അല്ലെന്ന് തിരിച്ചറിയുകയും ചെയ്താല്‍ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തല്‍ മറ്റ് ഘടകകക്ഷികള്‍ക്കുമുണ്ട്. ബോംബെറിഞ്ഞയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായാണ് പോലീസ് നിഗമനം. വഴിയില്‍ വെച്ച്‌ മറ്റൊരു സ്കൂട്ടറില്‍ എത്തിയയാള്‍ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന കവര്‍ കൈമാറി. ആക്രമിച്ചയാള്‍ ആദ്യം സ്ഥലത്ത് നിരീക്ഷണം നടത്തിയെന്നും പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...